Top

വെള്ളിത്തിളക്കവുമായി ചാനു; ടോക്യോയില്‍ ആദ്യ മെഡലുയര്‍ത്തി ഇന്ത്യ

ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്കു തുടക്കമായി. 49 കിലോ വിഭാഗം വനിത ഭാരോദ്വാഹനത്തില്‍ വെള്ളി നേടി മീരാ ഭായ് ചാനു 130 കോടി ജനങ്ങളുടെ പ്രതീക്ഷ കാത്തു. ഇന്ന് നടന്ന മത്സരത്തില്‍ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ മെഡല്‍ നേട്ടം. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ചാനു ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ല. 210 കിലോ ഉയര്‍ത്തിയ ചൈനീസ് താരം ഹോയി ആണ് […]

24 July 2021 1:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെള്ളിത്തിളക്കവുമായി ചാനു; ടോക്യോയില്‍ ആദ്യ മെഡലുയര്‍ത്തി ഇന്ത്യ
X

ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്കു തുടക്കമായി. 49 കിലോ വിഭാഗം വനിത ഭാരോദ്വാഹനത്തില്‍ വെള്ളി നേടി മീരാ ഭായ് ചാനു 130 കോടി ജനങ്ങളുടെ പ്രതീക്ഷ കാത്തു.

ഇന്ന് നടന്ന മത്സരത്തില്‍ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ മെഡല്‍ നേട്ടം. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ചാനു ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ല.

210 കിലോ ഉയര്‍ത്തിയ ചൈനീസ് താരം ഹോയി ആണ് സ്വര്‍ണ്ണം നേടിയത്. ഇന്തോനേഷ്യയുടെ വിന്‍ഡി ആയിഷ വെങ്കല മെഡല്‍ നേടി. ഒളിമ്പിക്‌സ് റെക്കോഡോടു കൂടിയാണ് ചൈനീസ് താരത്തിന്റെ സ്വര്‍ണനേട്ടം.

Next Story

Popular Stories