Top

ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം

കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. ഗുരുതര അസുഖമില്ലാത്ത രോഗികള്‍ക്ക് ഡിസ്ചാര്‍ജിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.നേരിയ ലക്ഷണം ഉള്ളവരെ മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. നിലവില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ മാത്രമാണ് ഡിസ്ചാര്‍ജ്. പരിശോധന വേണ്ടാതെ ഡിസ്ചാര്‍ജ് ആയവര്‍ 17 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്. ഗുരുതരമായവര്‍ക്ക് പതിനാലാം ദിവസം വീണ്ടും പരിശോധന നടത്തും. ഗുരുതര രോഗികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ മാര്‍ഗരേഖ. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ […]

25 April 2021 11:45 PM GMT

ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം
X

കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. ഗുരുതര അസുഖമില്ലാത്ത രോഗികള്‍ക്ക് ഡിസ്ചാര്‍ജിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
നേരിയ ലക്ഷണം ഉള്ളവരെ മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. നിലവില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ മാത്രമാണ് ഡിസ്ചാര്‍ജ്.

പരിശോധന വേണ്ടാതെ ഡിസ്ചാര്‍ജ് ആയവര്‍ 17 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്. ഗുരുതരമായവര്‍ക്ക് പതിനാലാം ദിവസം വീണ്ടും പരിശോധന നടത്തും. ഗുരുതര രോഗികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ മാര്‍ഗരേഖ. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം.

കേരളത്തില്‍ ദിനം പ്രതി കാല്‍ലക്ഷത്തിലധികം കൊവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 28,469 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആന്റ് എക്സപ്ലോസീന് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അറിയിച്ചിരുന്നു. പെസോയും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്നാണ് കേരളത്തില്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത സജ്ജമാക്കിയത്.

കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം തുടരാനാണ് തീരുമാനം. നിലവില്‍ ദിവസം 204 ടണ്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 98.61 ടണ്‍ മെഡിക്കല്‍ ഓക്സിജനേ ആവശ്യമുള്ളൂ.

Next Story