ചങ്ങനാശ്ശേരി നഗരസഭയില്‍ ഭരണം യുഡിഎഫിലേക്ക്; എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത് പാലാ നഗരസഭയില്‍ മാത്രം
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയില്‍ ഭരണം യുഡിഎഫിന് ലഭിച്ചേക്കും. സ്വതന്ത്രര്‍ യുഡിഎഫിനെ പിന്തുണക്കാനാണ് സാധ്യതയെന്നാണ് വിവരം. രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ക്കും അധ്യക്ഷ സ്ഥാനം വീതം വെച്ച് നല്കി അധികാരം പിടിക്കാനാണ് യുഡിഎഫ് നീക്കം. ഈ വാഗ്ദാനത്തോട് അനുകൂലമായ നിലപാടാണ് ഇപ്പോള്‍ സ്വതന്ത്രര്‍ എടുക്കുന്നത്. ഇതോടെയാണ് ഭരണം യുഡിഎഫിന് ലഭിക്കും എന്ന അവസ്ഥയിലേക്ക് മാറിയത്. അതേ സമയം എല്‍ഡിഎഫ് പ്രതീക്ഷ കൈവിട്ടിട്ടില്ല. വ്യക്തിപരമായി ബന്ധം ഉള്ളവരെ കൊണ്ട് സ്വതന്ത്രരെ അനുനയിപ്പിക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നുണ്ട്. നഗരസഭയിലെ വലിയ കക്ഷി എല്‍ഡിഎഫാണ്. […]

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയില്‍ ഭരണം യുഡിഎഫിന് ലഭിച്ചേക്കും. സ്വതന്ത്രര്‍ യുഡിഎഫിനെ പിന്തുണക്കാനാണ് സാധ്യതയെന്നാണ് വിവരം.
രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ക്കും അധ്യക്ഷ സ്ഥാനം വീതം വെച്ച് നല്കി അധികാരം പിടിക്കാനാണ് യുഡിഎഫ് നീക്കം. ഈ വാഗ്ദാനത്തോട് അനുകൂലമായ നിലപാടാണ് ഇപ്പോള്‍ സ്വതന്ത്രര്‍ എടുക്കുന്നത്. ഇതോടെയാണ് ഭരണം യുഡിഎഫിന് ലഭിക്കും എന്ന അവസ്ഥയിലേക്ക് മാറിയത്.
അതേ സമയം എല്‍ഡിഎഫ് പ്രതീക്ഷ കൈവിട്ടിട്ടില്ല. വ്യക്തിപരമായി ബന്ധം ഉള്ളവരെ കൊണ്ട് സ്വതന്ത്രരെ അനുനയിപ്പിക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നുണ്ട്. നഗരസഭയിലെ വലിയ കക്ഷി എല്‍ഡിഎഫാണ്.
സ്വതന്ത്രര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുന്ന നിലപാടാവും ബിജെപി സ്വീകരിക്കുക. എല്‍ഡിഎഫിനെ മാറ്റി നിര്‍ത്തണം എന്നാണ് ബിജെപി നിലപാട്.
കോട്ടയം ജില്ലയിലെ നഗരസഭകളില്‍ ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു. പാലായില്‍ എല്‍ഡിഎഫിനാണ് ഭരണം. കോട്ടയത്ത് നറുക്കെടുപ്പിലൂടെ ഭരണം ആര്‍ക്കെന്ന് തീരുമാനിക്കും.
- TAGS:
- Changanasserry
- Jose K Mani
- LDF
- UDF