KERALA ELECTION 2021

ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ തന്നെ

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരി സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോബ് മൈക്കിള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അതേ സമയം റാന്നിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയേക്കില്ല.

കേരള കോണ്‍ഗ്രസിന് പരമാവധി പത്ത് സീറ്റ് നല്‍കാനാണ് സിപിഐഎം-സിപിഐ ധാരണ. നിയമസഭാ തെരഞ്ഞെുപ്പിലേക്കുള്ള സീറ്റുവിഭജനത്തില്‍ കടുംപിടുത്തം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു. എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളും കാണും. കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉറപ്പാണ്. അതില്‍ പാലായുടെ സംഭാവന ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.

Latest News