Top

മത്സരിക്കാനില്ലെന്ന് ചാണ്ടി ഉമ്മന്‍; ‘യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല’

കോട്ടയം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍. ചെറുപ്പക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ലാത്തതിനാല്‍ താന്‍ മത്സരിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ചാണ്ടി ഉമ്മന്‍. മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട്‌കോമിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ‘തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നില്‍ തന്നെയുണ്ടാവും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കാര്യമായ പ്രാതിനിധ്യം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ നിലപാടെടുക്കുകയും ഇത് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ […]

12 Nov 2020 2:27 AM GMT

മത്സരിക്കാനില്ലെന്ന് ചാണ്ടി ഉമ്മന്‍; ‘യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല’
X

കോട്ടയം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍. ചെറുപ്പക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ലാത്തതിനാല്‍ താന്‍ മത്സരിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ചാണ്ടി ഉമ്മന്‍. മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട്‌കോമിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

‘തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നില്‍ തന്നെയുണ്ടാവും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കാര്യമായ പ്രാതിനിധ്യം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ നിലപാടെടുക്കുകയും ഇത് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും അനുകൂലമായ പ്രതികരണം ലഭിക്കാത്തതില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചു’വെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

ജോസ് കെ മാണി മുന്നണി വിട്ടതിന്റെ അഭാവം കോട്ടത്ത് പ്രതിഫലിപ്പിക്കാതിരിക്കാനാണ് ചാണ്ടി ഉമ്മന്‍ അടക്കമുള്ളവരെ മത്സരിപ്പിക്കാനുള്ള നീക്കം. പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളിയില്‍ കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ചത്. കോണ്‍ഗ്രസിന്റെ കരുത്ത് പുതുപ്പള്ളിയില്‍ ചോര്‍ന്നിട്ടില്ലെന്ന് കാണിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്.

Next Story