സ്ഥാനാര്‍ത്ഥി സാധ്യത തള്ളാതെ ചാണ്ടി ഉമ്മന്‍; ‘മക്കള്‍ രാഷ്ട്രീയം തെറ്റല്ല’; നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി സാധ്യത തള്ളാതെ ചാണ്ടി ഉമ്മന്‍. പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ മത്സരിക്കും. എന്ന് സ്ഥാനാര്‍ത്ഥിയാക്കിയാലും പ്രശ്നമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മക്കള്‍ രാഷ്ട്രീയം തെറ്റല്ലെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അത് മാത്രമാവരുത് യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ‘എനിക്ക് ചില പരിമിതികളുണ്ട്. അത് ഞാന്‍ നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിപ്പോളും നിലനില്‍ക്കുന്നതാണ്. പാര്‍ട്ടിയെന്നത് ഒരു കുടുംബത്തിന്റേത് മാത്രമല്ലല്ലോ, പല ആളുകള്‍ ചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ, […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി സാധ്യത തള്ളാതെ ചാണ്ടി ഉമ്മന്‍. പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ മത്സരിക്കും. എന്ന് സ്ഥാനാര്‍ത്ഥിയാക്കിയാലും പ്രശ്നമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മക്കള്‍ രാഷ്ട്രീയം തെറ്റല്ലെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അത് മാത്രമാവരുത് യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
‘എനിക്ക് ചില പരിമിതികളുണ്ട്. അത് ഞാന്‍ നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിപ്പോളും നിലനില്‍ക്കുന്നതാണ്. പാര്‍ട്ടിയെന്നത് ഒരു കുടുംബത്തിന്റേത് മാത്രമല്ലല്ലോ, പല ആളുകള്‍ ചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ, പാര്‍ട്ടിയെന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്നമല്ല, ഞാനത് അനുസരിക്കും’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ പിന്‍ഗാമിത്വമില്ലെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും കഴിഞ്ഞ 21 വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായി പ്രചാരണത്തിന് ഇറങ്ങിയത് 2000-ത്തില്‍ പുതുപ്പള്ളി പഞ്ചായത്തിലാണ്. അതിന് ശേഷം 12 തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിനിറങ്ങി. പ്രവര്‍ത്തനം തുടരുക എന്നതാണ് പോളിസി. മകനോ മകളോ രാഷ്ട്രീയത്തില്‍ വരുന്നത് കൊണ്ട് തെറ്റൊന്നുമില്ല. അവര്‍ രാഷ്ട്രീയത്തില്‍ പദവികള്‍ നേടാന്‍ അതൊരു ക്വാളിഫിക്കേഷനാകുന്നതാണ് തെറ്റ്. പക്ഷേ അതൊരു ഡിസ്ക്വാളിഫിക്കേഷനുമാകരുതല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുവേണ്ടി അഭിഭാഷക വേഷത്തിലെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളെന്നാണ് ഒരു വിഭാഗം ഇതിനെ വിശേഷിപ്പിച്ചത്.
ചാണ്ടി ഉമ്മന്‍ തന്റെ ഭാഗത്തുനിന്നും യാതൊരു പിന്തുണയുമുണ്ടാവില്ലെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ‘മകന് ചാണ്ടി ഉമ്മന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?’ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ചാണ്ടി വളരെ സജീവമായിട്ട് രാഷ്ട്രീയരംഗത്തൊക്കെയുണ്ട്. കെഎസ്യുവിലുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസിലുണ്ട്. പക്ഷെ, രാഷ്ട്രീയത്തില്‍ വരുന്ന സമയത്ത് തന്നെ, എന്തു വേണമെങ്കിലും ആകാം. നിങ്ങള്‍ക്ക് ഏത് പ്രവര്‍ത്തനം വേണമെങ്കിലും ആകാം. ഞാന്‍ തടസം നില്‍ക്കില്ല. പക്ഷെ, എന്റെ ഒരു സപ്പോര്‍ട്ട് കിട്ടും എന്ന് ധരിച്ച് വരരുത് എന്ന് പറഞ്ഞിട്ടുണ്ട്’, എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.