Top

പര്‍സയില്‍ ജെഡിയു നേതാവ് ചന്ദ്രിക റായ്ക്ക് തോല്‍വി; ആര്‍ജെഡി വിട്ടത് ആഗസ്റ്റില്‍

പട്‌ന: ബീഹാറില്‍ ആര്‍ജെഡി നേതാവ് തേജ് പ്രദാപ് യാദവിന്റെ ഭാര്യപിതാവും നിയമസഭാംഗവുമായ ചന്ദ്രിക റായ് തോറ്റു. പര്‍സ മണ്ഡലത്തില്‍ ജെഡിയു സീറ്റില്‍ മത്സരിച്ച ചന്ദ്രികാ റോയി ആര്‍ജെഡിയുടെ ചോട്ടെ ലാല്‍ റായിയോടാണ് പരാജയപ്പെട്ടത്. ചന്ദ്രിക റായ്് 51023 വോട്ടുകള്‍ നേടിയപ്പേള്‍ ചോട്ടേ ലാല്‍ റോയിക്ക് 68316 വോട്ടുകള്‍ നേടി. എല്‍ജെപിയുടെ രാഗേഷ് കുമാര്‍ സിംഗും മണ്ഡലത്തില്‍ ജനവിധി നേടിയിരുന്നു. എന്നാല്‍ 12000 വോട്ടുകള്‍ മാത്രമാണ് എല്‍ജെപിക്ക് നേടാന്‍ കഴിഞ്ഞത്. ആര്‍ജെഡി നേതാവായിരുന്ന ചന്ദ്രിക റോയ് 2020 ആഗസ്റ്റില്‍ […]

10 Nov 2020 8:27 AM GMT

പര്‍സയില്‍ ജെഡിയു നേതാവ് ചന്ദ്രിക റായ്ക്ക് തോല്‍വി; ആര്‍ജെഡി വിട്ടത് ആഗസ്റ്റില്‍
X

പട്‌ന: ബീഹാറില്‍ ആര്‍ജെഡി നേതാവ് തേജ് പ്രദാപ് യാദവിന്റെ ഭാര്യപിതാവും നിയമസഭാംഗവുമായ ചന്ദ്രിക റായ് തോറ്റു. പര്‍സ മണ്ഡലത്തില്‍ ജെഡിയു സീറ്റില്‍ മത്സരിച്ച ചന്ദ്രികാ റോയി ആര്‍ജെഡിയുടെ ചോട്ടെ ലാല്‍ റായിയോടാണ് പരാജയപ്പെട്ടത്.

ചന്ദ്രിക റായ്് 51023 വോട്ടുകള്‍ നേടിയപ്പേള്‍ ചോട്ടേ ലാല്‍ റോയിക്ക് 68316 വോട്ടുകള്‍ നേടി. എല്‍ജെപിയുടെ രാഗേഷ് കുമാര്‍ സിംഗും മണ്ഡലത്തില്‍ ജനവിധി നേടിയിരുന്നു. എന്നാല്‍ 12000 വോട്ടുകള്‍ മാത്രമാണ് എല്‍ജെപിക്ക് നേടാന്‍ കഴിഞ്ഞത്.

ആര്‍ജെഡി നേതാവായിരുന്ന ചന്ദ്രിക റോയ് 2020 ആഗസ്റ്റില്‍ ആയിരുന്നു പാര്‍ട്ടി വിട്ട് ജെഡിയുവില്‍ ചേര്‍ന്നത്. 2005 ലും 2010 ലേയും തെരഞ്ഞെടുപ്പില്‍ ചന്ദ്രിക റോയിയോട് പരാജയപ്പെട്ടിരുന്നു. പിന്നീട് 2015 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചുകയറിയ ചന്ദിക റോയ് ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.

ബീഹാറില്‍ 60 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍ജെഡി ഒറ്റകക്ഷിയായി മുന്നിട്ടിരിക്കുകയാണ്. നിലവില്‍ എന്‍ഡിഎ 119മഹാസഖ്യം 116 മറ്റ് പാര്‍ട്ടികള്‍ 8 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

ആര്‍ജെഡി 78 സീറ്റ്, ബിജെപി 72, ജെഡിയു 43, കോണ്‍ഗ്രസ് 20, സിപിഐഎംഎല്‍ ലിബറേഷന്‍ 13, സിപിഐ 3, വിഐപി 5, സിപിഐഎം 3, എച്ച്എഎം 3 എന്നിങ്ങനെയാണ് ലീഡ് നില.

Next Story