Top

‘സവര്‍ണ്ണ സംവരണം സംഘപരിവാര്‍ അജണ്ട’; ‘കേരളം പിന്മാറണം’: ചന്ദ്രശേഖര്‍ ആസാദ്

കേരള സര്‍ക്കാരിന്റെ മുന്നാക്കകാരിലെ പിന്നാക്ക സംവരണത്തിനെതിരെ ചന്ദ്രശേഖര്‍ ആസാദ്.

2 Nov 2020 10:28 PM GMT

‘സവര്‍ണ്ണ സംവരണം സംഘപരിവാര്‍ അജണ്ട’;  ‘കേരളം പിന്മാറണം’: ചന്ദ്രശേഖര്‍ ആസാദ്
X

കേരള സര്‍ക്കാരിന്റെ മുന്നാക്കകാരിലെ പിന്നാക്ക സംവരണത്തിനെതിരെ ചന്ദ്രശേഖര്‍ ആസാദ്. സവര്‍ണ്ണ സംവരണം സംഘപരിവാര്‍ അജണ്ടയാണ്. അതില്‍ നിന്നും പിന്മാറണം എന്ന് പറഞ്ഞുകൊണ്ട് മലയാളത്തിലായിരുന്നു ആസാദിന്റെ ട്വീറ്റ്.

‘സവര്‍ണ്ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക’, ആസാദ് തന്റെ ട്വീറ്റിലൂടെ പറഞ്ഞു.

സംഘപരിവാര്‍ അജണ്ട പിന്‍തുടര്‍ന്നാല്‍ കേരളത്തിലെ പിന്നാക്ക ജനത ദുഷ്‌കരമായ അവസ്ഥയിലൂടെ കടന്ന് പോകേണ്ടിവരും. അതിനാല്‍ കേരളം പുതിയ സംവരണ നയത്തില്‍ നിന്നും പിന്മാറണമെന്നാണ് ആസാദിന്റെ പ്രതികരണം.

Next Story