ഭരണകൂടം സ്വേച്ഛാധിപതിയായാല് ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങണം: ജന്മദിനത്തില് കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്
ഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍. ഭരണകൂടം സ്വേച്ഛാധിപതിയായാല് ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങണമെന്ന് ചന്ദ്രശേഖര്‍ ആസാദ് കര്‍ഷകരെ അഭിസംബോധന ചെയ്ത് പറഞ്ഞു. കര്‍ഷകരുടെ സമരത്തെ അപമാനിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. അവര്‍ക്കൊപ്പം നിലകൊള്ളും. പ്രക്ഷോഭത്തിന്റെ അവസാനം വരെ കര്‍ഷകര്‍ക്കൊപ്പമുണ്ടാകുമെന്നും ആസാദ് പറഞ്ഞു. തന്റെ ജന്മദിനത്തിലാണ് ചന്ദ്രശേഖര്‍ ആസാദ് കര്‍ഷകസമരത്തിന് പിന്തുണയുമായി എത്തിയത്. അതേസമയം, ഇന്ന് നടന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. നിയമങ്ങള്‍ […]

ഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍.
ഭരണകൂടം സ്വേച്ഛാധിപതിയായാല് ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങണമെന്ന് ചന്ദ്രശേഖര്‍ ആസാദ് കര്‍ഷകരെ അഭിസംബോധന ചെയ്ത് പറഞ്ഞു. കര്‍ഷകരുടെ സമരത്തെ അപമാനിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. അവര്‍ക്കൊപ്പം നിലകൊള്ളും. പ്രക്ഷോഭത്തിന്റെ അവസാനം വരെ കര്‍ഷകര്‍ക്കൊപ്പമുണ്ടാകുമെന്നും ആസാദ് പറഞ്ഞു.
തന്റെ ജന്മദിനത്തിലാണ് ചന്ദ്രശേഖര്‍ ആസാദ് കര്‍ഷകസമരത്തിന് പിന്തുണയുമായി എത്തിയത്.
അതേസമയം, ഇന്ന് നടന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം.
നിയമങ്ങള്‍ പ്രഖ്യാപിച്ചത് പോലെ തന്നെ മുന്നോട്ട് പോകും. നിയമം പാലിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാണെന്നാണ് കേന്ദ്ര നിലപാട്. വിളകള്‍ക്ക് താങ്ങുവില നല്കുന്ന കാര്യം മാത്രം പരിഗണിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. കര്‍ഷക സമരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ദില്ലിയുടെ അതിര്‍ത്തികളിലും മറ്റ് സംസ്ഥാനങ്ങളിലും കൂടുതല്‍ കര്‍ഷകര്‍ സമരത്തിന്റെ ഭാഗമായി അണിനിരക്കുന്നുണ്ട്.
ഇതിനിടെ, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര പുരസ്കാരങ്ങള്‍ തിരിച്ച് നല്‍കുമെന്ന് പഞ്ചാബിലെ പുരസ്കാര ജേതാക്കള്‍ അറിയിച്ചു.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്മവിഭൂഷണ്‍ പുരസ്കാരം തിരിച്ച് നല്കി.