Top

കോടതി സമക്ഷം ചാണ്ടി ഉമ്മന്‍; ഇറക്കാന്‍ വക്കീല്‍ റോളില്‍ എന്‍ട്രി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനം തടഞ്ഞ് അടിച്ച് തകര്‍ത്ത കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി അഭിഭാഷക വേഷത്തില്‍ ഹാജരായി ചാണ്ടി ഉമ്മന്‍. കരുനാഗപ്പള്ളി കോടതിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. എന്നാല്‍ ഈ വകുപ്പുകള്‍ നില നില്‍ക്കില്ലെന്ന് മാധ്യമ വാര്‍ത്തകളടക്കം തെളിവായി കോടതിയെ ഉമ്മന്‍ അടക്കമുള്ള […]

18 Jan 2021 7:34 AM GMT
ഷമീർ എ

കോടതി സമക്ഷം ചാണ്ടി ഉമ്മന്‍; ഇറക്കാന്‍ വക്കീല്‍ റോളില്‍ എന്‍ട്രി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
X

ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനം തടഞ്ഞ് അടിച്ച് തകര്‍ത്ത കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി അഭിഭാഷക വേഷത്തില്‍ ഹാജരായി ചാണ്ടി ഉമ്മന്‍. കരുനാഗപ്പള്ളി കോടതിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. എന്നാല്‍ ഈ വകുപ്പുകള്‍ നില നില്‍ക്കില്ലെന്ന് മാധ്യമ വാര്‍ത്തകളടക്കം തെളിവായി കോടതിയെ ഉമ്മന്‍ അടക്കമുള്ള അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. ചാണ്ടി ഉമ്മനെ കൂടാതെ മൂന്നോളം അഭിഭാഷകരും കോടതിയിലെത്തിയിരുന്നു. അഭിഭാഷക വേഷമണിഞ്ഞ് കോടതിയിലെത്തിയത് തികച്ചും യാഥൃശ്ചികമായാണെന്ന് ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടര്‍ ടിവി യോട് പറഞ്ഞു.

ചവറയില്‍ ഗണേഷ് കുമാറിനെ കൊലപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന പൊലീസ് എഫ്‌ഐആര്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ഈ വകുപ്പുകളോന്നും കോടതി മുഖ വിലയ്‌ക്കെടുത്തില്ല.

ചാണ്ടി ഉമ്മന്‍

തികഞ്ഞ രാഷ്ട്രീയക്കാരനായ ചാണ്ടി ഉമ്മന്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി വക്കീല്‍ വേഷമിട്ട് കോടതിയിലെത്തിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമായി. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു കോടതിയില്‍ ചാണ്ടി ഉമ്മന്‍ അഭിഭാഷക വേഷമണിഞ്ഞെത്തുന്നത്. കേസില്‍ പോലീസിന്റെ വാദം കേട്ട കോടതി ആറ് പേര്‍ക്കും ജാമ്യം അനുവദിച്ചു. അഭിഭാഷക കുപ്പായം അഴിച്ച് വച്ച ശേഷം ഖദര്‍ വേഷമണിഞ് കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തു.

ഇന്നലെ ദേശീയപാതയില്‍ ചവറ നല്ലേഴത്ത് മുക്കിന് സമീപം വെച്ച് കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് സംഘര്‍ഷത്തിന് വഴിമാറിയിരുന്നു. കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി നടുറോഡിലിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗണേഷ് കുമാറിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയുടെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്. പ്രതിഷേധക്കാരെ എംഎല്‍എയുടെ പിഎ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധത്തിനുണ്ടായിരുന്നു. പ്രതിഷേധക്കാരില്‍ ആറ് പേര്‍ അറസ്റ്റിലായി. എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം പ്രദീപ് കോട്ടാത്തലയാണ് രണ്ടാം തവണയും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വെട്ടിക്കവലയില്‍ ക്ഷീര സഹകരണ സംഘം ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തുടര്‍ച്ചയായ കയ്യാങ്കളിക്ക് ഇടയാക്കിയത്. ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു ആദ്യത്തെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. എംഎല്‍എയുടെ സാന്നിധ്യത്തില്‍ പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

Next Story

Popular Stories