‘സ്ഥാനാര്‍ഥി പട്ടികയില്‍ ചര്‍ച്ചയ്ക്ക് പോലും എന്റെ പേരുണ്ടാവില്ല’; ചുമതല കിട്ടിയത് ലക്ഷദ്വീപിലെന്ന് എ പി അബ്ദുള്ളക്കുട്ടി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും തന്റെ പേര് പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. സ്ഥാനാര്‍ഥി പട്ടികയില്‍ ചര്‍ച്ചയ്ക്കുപോലും എന്റെ പേര് ഉണ്ടാകാനിടയില്ല. എനിക്ക് ചുമതല നല്‍കിയിരിക്കുന്നത് ലക്ഷദ്വീപിലാണ്. അവിടെ വലിയ ഉത്തരവാദിത്തമുണ്ട്. അങ്ങനെയുള്ളപ്പോള്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇപ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത് അനുസരിച്ച് കേരളത്തിന് പുറത്താണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാകും. മത്സരിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മലയാള മനോരമയ്ക്ക് […]

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും തന്റെ പേര് പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. സ്ഥാനാര്‍ഥി പട്ടികയില്‍ ചര്‍ച്ചയ്ക്കുപോലും എന്റെ പേര് ഉണ്ടാകാനിടയില്ല. എനിക്ക് ചുമതല നല്‍കിയിരിക്കുന്നത് ലക്ഷദ്വീപിലാണ്. അവിടെ വലിയ ഉത്തരവാദിത്തമുണ്ട്. അങ്ങനെയുള്ളപ്പോള്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇപ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത് അനുസരിച്ച് കേരളത്തിന് പുറത്താണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാകും. മത്സരിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുന്‍ എംപിയുടെ പ്രതികരണം.
സോളാര്‍ സംരഭകയുടെ ലൈംഗീകാതിക്രമ പരാതിയിലുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടതിലും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ചെന്നിത്തല പൊലീസും പിണറായി പൊലീസും സോളാര്‍ കേസ് അന്വേഷിച്ചിട്ടും എനിക്കെതിരെ ഒന്നും കണ്ടെത്തിയില്ല. എന്നെ 501 വെട്ട് വെട്ടാന്‍ പകയുമായി നടക്കുന്ന ആളുകളാണ് ഇപ്പോള്‍ ഭരിക്കുന്നത്. അവരുടെ അന്വേഷണത്തിലും ഒന്നും കണ്ടെത്തിയില്ല. സോളാര്‍ തട്ടിപ്പ് കേരളം കണ്ട ഞെട്ടിപ്പിക്കുന്ന തട്ടിപ്പാണ്. അതിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് കേരളം ഭരിക്കാനാണ്. ഇരുമുന്നണികളും വോട്ടുമറിച്ചില്ലെങ്കില്‍ ബിജെപിക്ക് വന്മുന്നേറ്റമുണ്ടകും. 32 സീറ്റില്‍ ബിജെപി നിര്‍ണായക ശക്തിയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി നിര്‍ണായക ശക്തിയാകും. കേരളത്തില്‍ ത്രിപുരയിലേതുപോലെ അട്ടിമറി നടക്കുമെന്നും മുന്‍ എംപി അവകാശപ്പെട്ടു. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് എ ബി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
നായനാര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടതിന് പിന്നാലെ നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടിയേക്കാള്‍ വലിയ തിരിച്ചടിയാണ് പിണറായി സര്‍ക്കാരിനെ കാത്തിരിക്കുന്നത്. എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടും.
എ പി അബ്ദുള്ളക്കുട്ടി
മുസ്ലീം ലീഗിനെ കടന്നാക്രമിച്ചുള്ള സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനകളെ ബിജെപി നേതാവ് പിന്തുണച്ചു. പഴയ എസ്എഫ്ഐക്കാരന് എന്ന നിലയില്‍ വിജയരാഘവന് വികാരപരമായി സത്യം വിളിച്ചുപറഞ്ഞു. സത്യത്തില്‍ തിരുത്തേണ്ട കാര്യമില്ല. വിജയരാഘവന് മനസിലുള്ള കാര്യമാണ് പറഞ്ഞത്. വിജയരാഘവന്റെ പ്രസ്താവനയിലൂടെ ഇത്തവണ മുസ്ലീം പിന്തുണ കുറയുമോ എന്ന് പിണറായിക്ക് പേടിയുണ്ട്. ന്യൂനപക്ഷ പ്രീണനമെന്ന നിലയിലാണ് സിപിഐഎം വിജയരാഘവന്റെ പ്രസ്താവന തിരുത്തിയത്.
മുസ്ലീം വിഭാഗത്തില്‍ പഴയ വര്‍ഗീയ കാര്‍ഡിറക്കിയിട്ടു കാര്യമില്ല. വിദ്യാഭ്യാസമുള്ളവര്‍ മാറി ചിന്തിക്കും. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫില്‍ ബാക്കിയാകുന്നത് ലീഗ് മാത്രമായിരിക്കും. പക്ഷെ, പഴയ പ്രതാപമുണ്ടാകില്ല. കടുത്ത ജനവികാരം ലീഗിനെതിരെ ഉണ്ട്. എംപിയായ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജി വെയ്ക്കുന്നത് ഏകാധിപത്യ രാജ്യത്ത് നടക്കുന്ന കാര്യമാണ്. കടുത്ത ഇസ്ലാമിക വികാരം ഇളക്കിവിട്ടും തീവ്ര ജമാ അത്തെ ഗ്രൂപ്പിനെ നിലനിര്‍ത്തിയുമായിരിക്കും ലീഗ് തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ നാശത്തിന്റെ മൂലകാരണം ലീഗിന്റെ അപ്രമാദിത്വമാണ്. നേതൃത്വം അത് തിരിച്ചറിയാന്‍ വൈകിയെന്നും എ പി അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.