തദ്ദേശതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയാവാന്‍ മലയാളം അറിഞ്ഞാല്‍ പോര; ചാല വാര്‍ഡില്‍ പ്രചാരണം നാല് ഭാഷകളില്‍
തദ്ദേശതെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വിവിധങ്ങളായ ഭാഷകള്‍ പഠിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ചാലാ വാര്‍ഡില്‍ മലയാളം ഉള്‍പ്പടെ നാല് ഭാഷകളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നത്.

തിരുവനന്തപുരം: തദ്ദേശതെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വിവിധങ്ങളായ ഭാഷകള്‍ പഠിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ചാലാ വാര്‍ഡില്‍ മലയാളം ഉള്‍പ്പടെ നാല് ഭാഷകളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നത്. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ചുവരെഴുത്തും വോട്ടഭ്യര്‍ത്ഥനയുമൊക്കെ തെരഞ്ഞെടുപ്പ് കാലത്തെ കൗതുക കാഴ്ച്ചകളാണ്.
ചാലാ കമ്പോളത്തില്‍ വ്യാപാരികളായെത്തി പിന്നീട് നാട്ടുകാരായി മാറിയ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് രാഷ്ട്രീയ കക്ഷികള്‍ വിവിധ ഭാഷകളില്‍ പ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരം ചാലയിലെ പതിവ് കാഴ്ച്ചകളില്‍ ഒന്നാണ് ചുവരെഴുത്തുകളും വിവിധ ഭാഷകളിലുള്ള വോട്ടഭ്യര്‍ത്ഥിക്കുന്നതും.
തമിഴും ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവര്‍ ഇവിടെ മത്സരിക്കാന്‍ എത്തിയാല്‍ പെട്ടുപോകും. ചിലരൊക്കെ സ്ഥാനാര്‍ത്ഥിയായതോടെ അറിയാത്ത ഭാഷകളും പഠിച്ചു തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന വോട്ടര്‍മാരുടെ പ്രതിനിധി ആകാന്‍ കഴിഞ്ഞാല്‍ അത് ഭാഗ്യമാണെന്ന് കരുതുന്നവരും ഇവിടെയുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. ചാലകമ്പോളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വ്യാപാരികളായെത്തി പിന്നീട് നാട്ടുകാരായി മാറിയ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് രാഷ്ട്രീയകക്ഷികളുടെ വ്യത്യസ്ത ഭാഷകളിലുള്ള പ്രചാരണ തന്ത്രമായി വേണം കാണാന്‍.