ക്രുണാലിനു പിന്നാലെ ചഹാലിനും ഗൗതത്തിനും കോവിഡ്; ഷായും സൂര്യകുമാറും നെഗറ്റീവ്, ലങ്കയില്‍ നിന്ന് ലണ്ടനിലേക്ക്
ശ്രീലങ്കന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രണ്ടുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടു പേരില്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹാലിനും പുതുമുഖ താരം കൃഷ്ണപ്പ ഗൗതവുമായി പരിശോധനയില്‍ പോസിറ്റീവായത്. ക്രുണാലിന് രോഗം സ്ഥിരീകരിച്ചതോടെ ഈ എട്ടുപേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവര്‍ക്ക് ദിനേന നടത്തിയ പരിശോധനയിലാണ് ചാഹലിനും ഗൗതത്തിനും രോഗം കണ്ടെത്തിയത്. ക്രുണാലിന്റെ സഹോദരന് ഹര്‍ദ്ദിക് പാണ്ഡ, സഹതാരങ്ങളായ മനീഷ് പാണ്ഡെ, ദീപക് ചഹാര്‍, ഇഷാന് കിഷന് എന്നിവരാണ് […]
30 July 2021 2:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ശ്രീലങ്കന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രണ്ടുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടു പേരില്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹാലിനും പുതുമുഖ താരം കൃഷ്ണപ്പ ഗൗതവുമായി പരിശോധനയില്‍ പോസിറ്റീവായത്.
ക്രുണാലിന് രോഗം സ്ഥിരീകരിച്ചതോടെ ഈ എട്ടുപേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവര്‍ക്ക് ദിനേന നടത്തിയ പരിശോധനയിലാണ് ചാഹലിനും ഗൗതത്തിനും രോഗം കണ്ടെത്തിയത്. ക്രുണാലിന്റെ സഹോദരന് ഹര്‍ദ്ദിക് പാണ്ഡ, സഹതാരങ്ങളായ മനീഷ് പാണ്ഡെ, ദീപക് ചഹാര്‍, ഇഷാന് കിഷന് എന്നിവരാണ് എട്ടുപേരിലെ മറ്റു നാല് ഇന്ത്യന്‍ താരങ്ങള്‍. രണ്ടു പേര് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുകളാണ്. ഇവരെല്ലാം പരിശോധനയില്‍ നെഗറ്റീവാണ്.
പര്യടനത്തിന് ഇന്നലെ പരിസമാപ്തിയായതോടെ ടീമിനെ ഇന്നു ഉച്ചയ്ക്കു തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനാണ് ബി.സി.സി.ഐ. ഒരുങ്ങുന്നത്. അതേസമയം കോവിഡ് പോസിറ്റീവായ ക്രുണാല്‍, ചഹാല്‍, ഗൗതം എന്നിവര്‍ ലങ്കയില്‍ തന്നെ തുടരും. രോഗം ഭേദമായി 14 ദിവസത്തെ ക്വാറന്റീനിനും ശേഷം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് വ്യക്തമായ ശേഷമേ ഇവരെ തിരിച്ചെത്തിക്കുകയുള്ളൂവെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ക്ഷണം ലഭിച്ച താരങ്ങളായ സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരും ലങ്കയില്‍ തുടരും. ഇവരെ അടുത്ത ദിവസം അവിടെ നിന്ന് നേരിട്ട് ലണ്ടനിലേക്ക് അയയ്ക്കാനാണ് ബി.സി.സി.ഐ. ഉദ്ദേശിക്കുന്നത്.