Top

‘കുഞ്ഞാലിക്കുട്ടി പോലും തോല്‍ക്കും’; ചടയമംഗലം ലീഗിന് നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടയ്ക്കലില്‍ പ്രതിഷേധം പ്രകടനം നടത്തി. ലീഗിന് യാതൊരു സ്വാധീനവും ഇല്ലാത്ത മണ്ഡലമാണിതെന്നും പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പോലും വന്‍പരാജയം നേരിടേണ്ടിവരുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കുകയും ലീഗിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് എതിര്‍പ്പുമായി തെരുവിലേക്ക് […]

1 March 2021 3:32 AM GMT

‘കുഞ്ഞാലിക്കുട്ടി പോലും തോല്‍ക്കും’; ചടയമംഗലം ലീഗിന് നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടയ്ക്കലില്‍ പ്രതിഷേധം പ്രകടനം നടത്തി. ലീഗിന് യാതൊരു സ്വാധീനവും ഇല്ലാത്ത മണ്ഡലമാണിതെന്നും പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പോലും വന്‍പരാജയം നേരിടേണ്ടിവരുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കുകയും ലീഗിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് എതിര്‍പ്പുമായി തെരുവിലേക്ക് ഇറങ്ങിയത്. ലീഗ് മത്സരിച്ചിരുന്ന പുനല്ലൂര്‍ കോണ്‍ഗ്രസിന് നല്‍കി പകരം ചടയമംഗലം നല്‍കാനാണ് മുന്നണിയിലെ ധാരണ. തീരുമാനം ആത്മഹത്യാപരമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്.

പ്രതിഷേധം ശക്തമായതോടെ ഔദ്യോഗികസ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് നേതൃത്വം തീരുമാനം പുനപരിശോധിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെപിസിസി സെക്രട്ടറി എംഎം നസീര്‍ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശികനേതൃത്വത്തിന്റെ ആവശ്യം.

Next Story