Top

ചടയമംഗംലം സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍; 24 മണിക്കൂറില്‍ വിശദീകരണം നല്‍കണം

കൊല്ലം: ചടയമംഗലം കേസില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍. പെണ്‍കുട്ടിക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും, ചുമത്തിയിട്ടുള്ള വകുപ്പുകളുമടക്കം വിശദീകരണം നല്‍കണം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നേരത്തെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തുവന്നിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ് പെണ്‍കുട്ടിയെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് വനിതാ കമ്മീഷന്‍ ഇടപടെല്‍. ഇന്നലെ പകല്‍ ചടയമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കുള്ള സമയത്ത് ബാങ്കില്‍ ഇടപാടിനെത്തിയ ഒരു മുതിര്‍ന്ന വ്യക്തിക്ക് സാമൂഹിക അകലം […]

28 July 2021 5:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചടയമംഗംലം സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍; 24 മണിക്കൂറില്‍ വിശദീകരണം നല്‍കണം
X

കൊല്ലം: ചടയമംഗലം കേസില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍. പെണ്‍കുട്ടിക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും, ചുമത്തിയിട്ടുള്ള വകുപ്പുകളുമടക്കം വിശദീകരണം നല്‍കണം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നേരത്തെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തുവന്നിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ് പെണ്‍കുട്ടിയെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് വനിതാ കമ്മീഷന്‍ ഇടപടെല്‍.

ഇന്നലെ പകല്‍ ചടയമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കുള്ള സമയത്ത് ബാങ്കില്‍ ഇടപാടിനെത്തിയ ഒരു മുതിര്‍ന്ന വ്യക്തിക്ക് സാമൂഹിക അകലം പാലിച്ചില്ലെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കി. ചടയമംഗലം എസ്ഐ ശരണ്‍ലാലിന്റെ നേതൃത്വത്തില്‍ തിരക്ക് നിയന്ത്രിക്കാനെത്തിയ സംഘമാണ് നോട്ടീസ് നല്‍കിയത്.

തുടര്‍ന്ന് നോട്ടീസ് നല്‍കിയ വ്യക്തിയും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ സമയം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ പെണ്‍കുട്ടി വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കും പൊലീസ് നോട്ടീസ് നല്‍കി. ഇതോടെ വാക്കുതര്‍ക്കം പൊലീസുകാരും പെണ്‍കുട്ടിയും തമ്മിലായി.

സാമൂഹിക അകലം പാലിക്കാത്തതിനാണ് നോട്ടീസ് നല്‍കുന്നതെങ്കില്‍ പോലീസിന് എന്തുകൊണ്ട് നോട്ടീസ് നല്‍കുന്നില്ലെന്ന് പെണ്‍കുട്ടി ചോദിച്ചു. നോട്ടീസ് കൈപറ്റാനും പെണ്‍കുട്ടി തയ്യാറായില്ല. ഇതോടെയാണ് പെണ്‍കുട്ടിക്കെതിരെ കേസെടുക്കുന്ന നടപടിയിലേക്ക് കടന്നത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Next Story

Popular Stories