Top

ചടയമംഗലം സംഭവത്തില്‍ മലക്കംമറിഞ്ഞ് പൊലീസ്; ജാമ്യമില്ലാ വകുപ്പ് നീക്കി

കൊല്ലം ചടയമംഗലത്ത് പെണ്‍കുട്ടിയും പൊലീസുമായുണ്ടായ വാക്കേറ്റ സംഭത്തില്‍ ചടയമംഗലം മലക്കം മറിഞ്ഞ് പൊലീസ്. പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്ന് പറഞ്ഞ പൊലീസ് നടപടി വ്യാപക വിമര്‍ശനത്തിനിടയായതൊടെയാണ് വിദ്യാര്‍ഥിനിയായ ഗൗരിക്കെതിരെ പെറ്റി കെസെടുത്ത് വിവാദത്തില്‍ നിന്നും തലയൂരിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊല്ലം ചടയമംഗലത്ത് പൊലീസും ഗൗരിനന്ദയെന്ന പെണ്‍കുട്ടിയുമായി വാക്കേറ്റമുണ്ടായത്. ബാങ്കിന് മുന്നില്‍ ക്യൂ നിന്ന മധ്യവയസ്‌ക്കനെ പിഴ ചുമത്തിയത് ചോദ്യം ചെയ്ത് ഗൗരി രംഗത്ത് എത്തുകയും പിന്നീട് ഗൗരിക്കെതിരെയും പൊലീസ് കെസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കെസെടുത്തതെന്ന് […]

29 July 2021 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചടയമംഗലം സംഭവത്തില്‍ മലക്കംമറിഞ്ഞ് പൊലീസ്; ജാമ്യമില്ലാ വകുപ്പ് നീക്കി
X

കൊല്ലം ചടയമംഗലത്ത് പെണ്‍കുട്ടിയും പൊലീസുമായുണ്ടായ വാക്കേറ്റ സംഭത്തില്‍ ചടയമംഗലം മലക്കം മറിഞ്ഞ് പൊലീസ്. പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്ന് പറഞ്ഞ പൊലീസ് നടപടി വ്യാപക വിമര്‍ശനത്തിനിടയായതൊടെയാണ് വിദ്യാര്‍ഥിനിയായ ഗൗരിക്കെതിരെ പെറ്റി കെസെടുത്ത് വിവാദത്തില്‍ നിന്നും തലയൂരിയത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊല്ലം ചടയമംഗലത്ത് പൊലീസും ഗൗരിനന്ദയെന്ന പെണ്‍കുട്ടിയുമായി വാക്കേറ്റമുണ്ടായത്. ബാങ്കിന് മുന്നില്‍ ക്യൂ നിന്ന മധ്യവയസ്‌ക്കനെ പിഴ ചുമത്തിയത് ചോദ്യം ചെയ്ത് ഗൗരി രംഗത്ത് എത്തുകയും പിന്നീട് ഗൗരിക്കെതിരെയും പൊലീസ് കെസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കെസെടുത്തതെന്ന് പൊലീസ് അന്ന് പറഞ്ഞത്. ഇത് സമുഹമാധ്യമങ്ങളില്‍ പൊലീസിനെതിരെ വലിയ വിമര്‍ശനത്തിന് വഴിവെച്ചു.

സംഭവം വിവാദമായതൊടെ യുവജന കമ്മീഷനും, വനിതാ കമ്മീഷനും ഇടപെട്ടു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് വനിതാ കമ്മീഷനഗം ഷാഹിദാ കമാലിന് പൊലീസ് നല്‍കിയത്. നിലവില്‍ പെറ്റി കേസ് മാത്രമാണ് ചുമത്തിയിട്ടുള്ളത്. അതേസമയം പൊലീസിന്റെ മലക്കം മറിച്ചിലും പെറ്റികെസെടുത്ത സംഭവവും കോടതിയില്‍ ചോദ്യം ചെയ്യാനാണ് പെണ്‍കുട്ടിയുടെ തീരുമാനം.

Next Story