Top

ആര്‍ബിഐക്ക് പിന്നാലെ നീതി ആയോഗ്; ‘ഇന്ധന വിലക്കയറ്റം നിയന്ത്രിക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യത’

ന്യൂഡല്‍ഹി: രാജ്യത്തെ തുടര്‍ച്ചയായ ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയാവശ്യപ്പെട്ട് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. പെട്രോള്‍, ഡീസല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ടതിന്റെ ബാധ്യത കേന്ദ്രസര്‍ക്കാരിനാണ്. വിലനിര്‍ണ്ണായവകാശം എണ്ണ കമ്പനികള്‍ക്കാണെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകരുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് കുമാര്‍ പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നീതി ആയോഗില്‍ നിന്നും നിര്‍ദേശമുണ്ടാകുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്ചിതത്വത്തില്‍ കഴിയുകയാണ്. ഇത് നാണപ്പെരുപ്പം ഉയരാന്‍ കാരണമാകും. ഇതിനിടെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത […]

5 Jun 2021 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍ബിഐക്ക് പിന്നാലെ നീതി ആയോഗ്; ‘ഇന്ധന വിലക്കയറ്റം നിയന്ത്രിക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യത’
X

ന്യൂഡല്‍ഹി: രാജ്യത്തെ തുടര്‍ച്ചയായ ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയാവശ്യപ്പെട്ട് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. പെട്രോള്‍, ഡീസല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ടതിന്റെ ബാധ്യത കേന്ദ്രസര്‍ക്കാരിനാണ്. വിലനിര്‍ണ്ണായവകാശം എണ്ണ കമ്പനികള്‍ക്കാണെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകരുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നീതി ആയോഗില്‍ നിന്നും നിര്‍ദേശമുണ്ടാകുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്ചിതത്വത്തില്‍ കഴിയുകയാണ്. ഇത് നാണപ്പെരുപ്പം ഉയരാന്‍ കാരണമാകും. ഇതിനിടെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിപ്പിക്കുന്നത് നാണയപ്പെരുപ്പവും ചെലവും കൂട്ടുമെന്ന് റിസര്‍വ് ബാങ്ക് നിരീക്ഷിച്ചു.

ഈ സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദേശിച്ചു. എക്‌സൈസ് തീരുവ, സെസ് തുടങ്ങിയവ കുറയ്ക്കാന്‍ കേന്ദ്രവും മൂല്യവര്‍ദ്ധിത നികുതിയായ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെ പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസല്‍ ലിറ്ററിന് 16 രൂപയുമാണ് കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടിയത്. നിലവില്‍ പെട്രോള്‍ ലിറ്ററിന് 32.9 രൂപ, ഡീസല്‍ ലിറ്ററിന് 31.8 രൂപ എന്നിങ്ങനെയാണ് എക്‌സൈസ് തീരുവ.

ഇതിനുപുറമെ പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഓരോ സംസ്ഥാനത്തിലും വിലകള്‍ വ്യത്യസ്തമാണ്. ഇതനുസരിച്ച് 30 ശതമാനത്തിനുമേല്‍ വാറ്റ് ഈടാക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും പെട്രോള്‍ വില മൂന്നക്കം കടക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

Also Read: മോഹന്‍ ഭാഗവതിന്റെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ച് ട്വിറ്റര്‍; ട്വീറ്റുകള്‍ നീക്കം ചെയ്തു?

Next Story