Top

‘കേന്ദ്രത്തിന്റെ വൈദ്യുതി ഭേദഗതി ബില്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം’; വൈദ്യുതി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കിന്

കേന്ദ്ര സര്‍ക്കാറിന്റെ വൈദ്യുതി (ഭേദഗതി )ബില്‍ 2021 പ്രതിഷേധിച്ച് വൈദ്യുതി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. നാഷണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്‌സ് (എന്‍സിസിഒഇഇഇ) നാഷണല്‍ ചാപ്റ്റര്‍ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വൈദ്യുതി (ഭേദഗതി )ബില്‍ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആഗസ്റ്റ് 10ന് അഖിലേന്ത്യാ പണിമുടക്ക്. വന്‍കിട സ്വകാര്യ കോര്‍പ്പ റേറ്റുകള്‍ക്ക് ലാഭം കൊയ്യുന്നതിനുവേണ്ടി രാജ്യ താല്‍പര്യങ്ങള്‍ ബലികഴിച്ചു കൊണ്ട് രാജ്യത്തെ വൈദ്യുതി […]

16 July 2021 3:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കേന്ദ്രത്തിന്റെ വൈദ്യുതി ഭേദഗതി ബില്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം’; വൈദ്യുതി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കിന്
X

കേന്ദ്ര സര്‍ക്കാറിന്റെ വൈദ്യുതി (ഭേദഗതി )ബില്‍ 2021 പ്രതിഷേധിച്ച് വൈദ്യുതി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. നാഷണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്‌സ് (എന്‍സിസിഒഇഇഇ) നാഷണല്‍ ചാപ്റ്റര്‍ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വൈദ്യുതി (ഭേദഗതി )ബില്‍ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആഗസ്റ്റ് 10ന് അഖിലേന്ത്യാ പണിമുടക്ക്.

വന്‍കിട സ്വകാര്യ കോര്‍പ്പ റേറ്റുകള്‍ക്ക് ലാഭം കൊയ്യുന്നതിനുവേണ്ടി രാജ്യ താല്‍പര്യങ്ങള്‍ ബലികഴിച്ചു കൊണ്ട് രാജ്യത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള തീവ്രശ്രമമാണ് കേന്ദ്ര ഗവണ്‍മെന്റ്‌നടത്തുന്നത് എന്ന് കുറ്റപ്പെടുത്തിയാണ് പ്രതിഷേധം. പണിമുടക്കിന്റെ ഭാഗമായി പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ജൂലൈ 19ന് രാജ്യവ്യാപകമായി ജില്ലാസംസ്ഥാന കേന്ദ്രങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുമ്പില്‍ വമ്പിച്ച പ്രതിഷേധ റാലി നടത്തും. കേരളത്തില്‍ 1000 കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്‍പില്‍ കേന്ദ്ര ഗവണ്‍മെന്റിനെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യും. ജൂലൈ 19നും ആഗസ്റ്റ് 9നും ഇടയില്‍ രാജ്യവ്യാപകമായി സംയുക്തമായ പ്രകടനങ്ങളും റാലികളും നടത്തുമെന്നും എന്‍സിസിഒഇഇഇ അറിയിച്ചു.

നാഷണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മുഴുവന്‍ ഘടക സംഘടനകളും വേവ്വേറെ പണിമുടക്ക് നോട്ടീസുകള്‍ നല്‍കാനാണ് തീരുമാനം. പണിമുടക്ക് നോട്ടീസ് കൊടുക്കുന്ന ജൂലൈ 27ന് മുഴുവന്‍ ഇലക്ട്രിസിറ്റി ഓഫീസുകളിലുമുള്ള ജീവനക്കാര്‍ തെരുവിലിറങ്ങി പ്രകടനം നടത്തും. ജൂലൈ 29ന് സംസ്ഥാന തലത്തില്‍ സമൂഹത്തിലെ നാനാ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തുമെന്നും സംഘടന അറിയിച്ചു.

വൈദ്യുതി എന്നത് ഭരണഘടനയിലെ സമവര്‍ത്തി പട്ടികയിലാണുള്ളത്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അധികാരമുള്ള വിഷയത്തില്‍ സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി നിയമ നിര്‍മ്മാണം നടത്തുന്നത് ഫെഡറലിസത്തിന് എതിരാണ്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് പോലും വിടാതെ പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ പോലും കാറ്റില്‍ പറത്തിക്കൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് ഇലക്ട്രിസിറ്റി (ഭേദഗതി) ബില്‍ പാസ്സാക്കുവാന്‍ ശ്രമിക്കുന്നത്.

ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന സേവനം പോലും ലഭിക്കാതാകും. രാജ്യത്ത് സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഒറീസ്സ അടക്കമുള്ള സംസ്ഥാനങ്ങളിലെയും നിരവധിയായ നഗരങ്ങളിലെയും അനുഭവം ഗവണ്‍മെന്റിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അവിടങ്ങളിലെല്ലാം സ്വകാര്യകമ്പനികള്‍ മോശപ്പെട്ട പ്രകടനം കാഴ്ചവെച്ചതിന്റെ ഭാഗമായി അവരെ വിതരണ ചുമതലകളില്‍ നിന്നും ഒഴിവാക്കി പൊതുമേഖലാ കമ്പനികളെ ഏല്‍പ്പിക്കേണ്ടി വന്നു. ഈ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ വന്‍കിട സ്വകാര്യ കോര്‍പ്പ റേറ്റുകള്‍ക്ക് ലാഭം കൊയ്യുന്നതിനുവേണ്ടി രാജ്യ താല്‍പര്യങ്ങള്‍ ബലികഴിച്ചു കൊണ്ട് രാജ്യത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള തീവ്രശ്രമമാണ് കേന്ദ്ര ഗവണ്‍മെന്റ്‌നടത്തുന്നതെന്നും എന്‍സിസിഒഇഇഇ കുറ്റപ്പെടുത്തി.

Next Story