Top

‘ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ഗവര്‍ണര്‍’; സംസ്ഥാനത്തെ അധികാരത്തിന്‍ കീഴിലാക്കി കേന്ദ്രം; രാഷ്ട്രപതി ബില്‍ ഒപ്പിട്ടത് ആശുപത്രികിടക്കയില്‍ വെച്ച്

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന ഡല്‍ഹി ബില്‍ നിയമമായി. രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ഒപ്പ് വെച്ചതോടെയാണ് വിവാദ ബില്ല് പാസായത്. ഇത് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വൈകാതെ അറിയിക്കും. നെഞ്ച് വേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസിംല്‍ കഴിയുന്ന രാംനാഥ് കൊവിന്ദ് ആശുപത്രിയില്‍വെച്ചാണ് ബില്ലില്‍ ഒപ്പുവെച്ചത്. ബുധനാഴ്ച്ചയാണ് ബില്ല് രാജ്യസഭയില്‍ പാസായത്. കോണ്‍ഗ്രസ്, ആംആദ്മി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍്ട്ടികളുടെ പ്രതിഷേധം മറികടന്നാണ് ബില്ല് രാജ്യസഭ കടന്നത്. ശബ്ദവോട്ടോട് കൂടിയാണ് […]

29 March 2021 12:06 AM GMT

‘ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ഗവര്‍ണര്‍’; സംസ്ഥാനത്തെ അധികാരത്തിന്‍ കീഴിലാക്കി കേന്ദ്രം; രാഷ്ട്രപതി ബില്‍ ഒപ്പിട്ടത് ആശുപത്രികിടക്കയില്‍ വെച്ച്
X

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന ഡല്‍ഹി ബില്‍ നിയമമായി. രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ഒപ്പ് വെച്ചതോടെയാണ് വിവാദ ബില്ല് പാസായത്. ഇത് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വൈകാതെ അറിയിക്കും.

നെഞ്ച് വേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസിംല്‍ കഴിയുന്ന രാംനാഥ് കൊവിന്ദ് ആശുപത്രിയില്‍വെച്ചാണ് ബില്ലില്‍ ഒപ്പുവെച്ചത്. ബുധനാഴ്ച്ചയാണ് ബില്ല് രാജ്യസഭയില്‍ പാസായത്. കോണ്‍ഗ്രസ്, ആംആദ്മി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍്ട്ടികളുടെ പ്രതിഷേധം മറികടന്നാണ് ബില്ല് രാജ്യസഭ കടന്നത്. ശബ്ദവോട്ടോട് കൂടിയാണ് ബില്ല് പാസായത്.

അധികാരത്തിലെത്തിയത് മുതല്‍ ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടുന്ന കെജ്രിവാള്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ബില്ല് പാസാക്കിയത്. ഡല്‍ഹി സര്‍ക്കാര്‍ എന്നത് ഗവര്‍ണര്‍ ആണെന്ന് കൃത്യമായി ബില്ലില്‍ പ്രതിപാദിക്കുന്നുണ്ട്. സര്‍ക്കാര്‍ ഏതെങ്കിലും നിര്‍ണായക തീരുമാനം എടുക്കുന്നതിന് മുമ്പ് ഗവര്‍ണരുടെ അഭിപ്രായം തേടേണ്ടത് അനിവാര്യമാണെന്നും ബില്ലില്‍ പറയുന്നും.

ബില്ലില്‍ ലോക്‌സഭയിലും വലിയ ബഹളം ഉയര്‍ന്നിരുന്നു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ബില്ല് പാസായതില്‍ രൂക്ഷമായി പ്രതികരിച്ച് ആംആദ്മി രംഗത്തെത്തി. കര്‍ഷക സമരത്തിന് സമാനമായ രീതിയില്‍ ഡല്‍ഹി ബില്ലിനെതിരെ ജനം തെരുവിലിറങ്ങും. ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടതിന്റെ ഒരു കാരണം മുഖ്യമന്ത്രി കെജ്രിവാള്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതാണെന്നും ആംആദമി വ്യക്തമാക്കി.

Next Story