‘ഡിസംബറോടെ എല്ലാവര്ക്കും വാക്സിന്’; മോദിയുടെ തട്ടിപ്പെന്ന് മമത
ഈ വര്‍ഷം ഡിസംബറോടെ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന കേന്ദ്രത്തിന്റെ അവകാശവാദത്തെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യ കുത്തിവെയ്പ്പ് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ട് എന്തായെന്ന് മമത ചോദിച്ചു. 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദം വെറും തട്ടിപ്പ് മാത്രമാണ്. കേന്ദ്രം ഇതുപോലുള്ള പല കാര്യങ്ങള്‍ പറയാറുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു, […]
2 Jun 2021 10:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഈ വര്‍ഷം ഡിസംബറോടെ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന കേന്ദ്രത്തിന്റെ അവകാശവാദത്തെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യ കുത്തിവെയ്പ്പ് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ട് എന്തായെന്ന് മമത ചോദിച്ചു.
18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദം വെറും തട്ടിപ്പ് മാത്രമാണ്. കേന്ദ്രം ഇതുപോലുള്ള പല കാര്യങ്ങള്‍ പറയാറുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഒന്നും സംഭവിച്ചില്ല.
മമത ബാനര്‍ജി
വാക്സിനേഷന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കണക്കിലെടുത്ത്, യോഗ്യരായ മുഴുവന്‍ പേര്‍ക്കും കുത്തിവയ്പ്പ് നടത്തണമെങ്കില്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുക്കുമെന്ന് മമത ബാനര്‍ജി അഭിപ്രായപ്പെട്ടു.
‘വാക്സിനേഷനായി സംസ്ഥാനം ഇതുവരെ 150 കോടി രൂപ ചെലവഴിച്ചു. എന്നാല്‍ 10 കോടിയിലധികം വരുന്ന ജനസംഖ്യയുടെ 1.4 കോടി ജനങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ കുത്തിവയ്പ് എടുക്കാന്‍ കഴിഞ്ഞത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്സിന് നല്‍കുന്നില്ല. അവര്‍ വിതരണം ചെയ്തിരുന്ന ചെറിയ സ്റ്റോക്കുകള്‍ തീരാന്‍ ദിവസങ്ങള്‍ മതി. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്കാന് കേന്ദ്രം തയ്യാറാകണം’.
2021 ഡിസംബറോടെ 18 വയസ്സുമുതലുള്ളവര്‍ക്ക് കുത്തിവയ്പ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം തിങ്കളാഴ്ച വ്യക്തമാക്കിയ പിന്നാലെയാണ് വിമര്‍ശനവുമായി മമത ബാനര്‍ജി രംഗത്തെത്തിയത്. ഇതിനിടെ വാക്സിന് നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. കേന്ദ്രത്തിന്റെ വാക്സിന് നയം പൗരന്റെ അവകാശങ്ങളിലേക്ക് കടന്ന് കയറുമ്പോള്‍ മൂകസാക്ഷിയായിരിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര നയം യുക്തമല്ലെന്നും കോടതി പറഞ്ഞിരുന്നു. ബജറ്റില്‍ നീക്കി വച്ച 35,000 കോടി രൂപ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.