Top

‘കൊവിഡിനെ പിടിച്ചുകെട്ടാന്‍ മോദി 18-19 മണിക്കൂര്‍ യത്‌നിക്കുന്നു, ഇന്നലെ രാത്രി ഒരു മണിക്കുപോലും വിളിച്ചു’; രോഗത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പീയുഷ് ഗോയല്‍

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസിനും എന്‍സിപിക്കും മറുപടിയായിരുന്നു പീയുഷ് ഗോയലിന്റെ പരാമര്‍ശങ്ങള്‍.

19 April 2021 4:58 AM GMT

‘കൊവിഡിനെ പിടിച്ചുകെട്ടാന്‍ മോദി 18-19 മണിക്കൂര്‍ യത്‌നിക്കുന്നു, ഇന്നലെ രാത്രി ഒരു മണിക്കുപോലും വിളിച്ചു’; രോഗത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പീയുഷ് ഗോയല്‍
X

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പിടിച്ചുകെട്ടാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസവും 18, 19 മണിക്കൂറുകളോളം യത്‌നിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. കേന്ദ്രസര്‍ക്കാര്‍ ദിവസത്തിലെ 24 മണിക്കൂറും കൊവിഡിനെതിരായ പോരാട്ടത്തിന് സുസജ്ജമാണെന്നും അദ്ദേഹം വിശദീകരിച്ചു. ചില പ്രതിപക്ഷ പാര്‍ട്ടികല്‍ രോഗപ്രതിരോധത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അത് മോശമാണെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസിനും എന്‍സിപിക്കും മറുപടിയായിരുന്നു പീയുഷ് ഗോയലിന്റെ പരാമര്‍ശങ്ങള്‍. കൊവിഡ് പ്രതിരോധത്തിന് ഒരിക്കലും രാഷ്ട്രീയ നിറങ്ങള്‍ നല്‍കരുത്. ചില ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ അങ്ങനെ ചെയ്യുമ്പോള്‍ അത് വളരെ മോശമായി തോന്നുന്നുണ്ടെന്നും പീയുഷ് ഗോയല്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 12 സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിനുള്ള വഴി തേടാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുകയാണെന്നും പീയുഷ് ഗോയല്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി ദിവസത്തിലേറെ സമയവും യത്‌നിക്കുന്ന പ്രധാനമന്ത്രി ഇന്നലെ രാത്രി 1 മണിക്കുപോലും തന്നെ വിളിച്ച് കൊവിഡ് സംബന്ധിയായ വിവരങ്ങള്‍ തേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിവേഗത്തിലാണ് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്ക് 2.73 ലക്ഷം ആണ്. 1,619 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 3.15 കോടി രോഗികളുമായി അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളതും ഇന്ത്യയിലാണ്.

Next Story