Top

‘ലവ് ജിഹാദ് വിഷയത്തില്‍ കേന്ദ്രം ശക്തമായി ഇടപെടും’; ക്രൈസ്തവസഭകളും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച ഗിമ്മിക്കല്ലെന്ന് യുവ മോര്‍ച്ച

ലവ് ജിഹാദ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാരുമായി ചര്‍ച നടത്തിയത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ഗിമ്മിക്ക് അല്ലെന്ന് യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു. കേവലം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കൊണ്ടുള്ള എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളുടെ പതിവ് ഗിമ്മിക്കുകളല്ല, ആത്മാര്‍ത്ഥമായ ശ്രമമാണ് ക്രൈസ്തവ സഭകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഗണിക്കാനും പരിഹരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്നത്. ക്രൈസ്തവ സഭയിലെ പ്രശ്‌നങ്ങളും […]

20 Jan 2021 9:59 AM GMT

‘ലവ് ജിഹാദ് വിഷയത്തില്‍ കേന്ദ്രം ശക്തമായി ഇടപെടും’; ക്രൈസ്തവസഭകളും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച ഗിമ്മിക്കല്ലെന്ന് യുവ മോര്‍ച്ച
X

ലവ് ജിഹാദ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാരുമായി ചര്‍ച നടത്തിയത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ഗിമ്മിക്ക് അല്ലെന്ന് യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു. കേവലം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കൊണ്ടുള്ള എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളുടെ പതിവ് ഗിമ്മിക്കുകളല്ല, ആത്മാര്‍ത്ഥമായ ശ്രമമാണ് ക്രൈസ്തവ സഭകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഗണിക്കാനും പരിഹരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്നത്. ക്രൈസ്തവ സഭയിലെ പ്രശ്‌നങ്ങളും മലങ്കര സഭാ തര്‍ക്കവും ഇരുകൂട്ടര്‍ക്കും സ്വാഗതമാംവിധം രമ്യമായി പരിഹരിക്കുമെന്ന് ഉറപ്പാണെന്നും അനൂപ് ആന്റണി പറഞ്ഞു.

ന്യൂനപക്ഷാവകാശങ്ങളില്‍ 80 ശതമാനം ഒരു വിഭാഗത്തിന് മാത്രം മാറ്റി വച്ചിരിക്കുന്ന കാര്യത്തിലും ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തിലും കേന്ദ്രം ശക്തമായി ഇടപെടും.

അനൂപ് ആന്റണി

മുമ്പുണ്ടായിരുന്നത് പോലെ ഏതെങ്കിലും പാര്‍ട്ടിയോട് തൊട്ടുതീണ്ടലില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ക്കും നന്ദി. ബി.ജെ.പിയെ പറ്റി ക്രൈസ്തവ സഭകള്‍ക്കുള്ള തെറ്റിദ്ധാരണകളെല്ലാം മാറിക്കഴിഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും ബിജെപിയോട് അടുക്കുന്ന ഒരു കാഴ്ചയാണ് ഇനി കേരളം കാണാനിരിക്കുന്നതെന്നും യുവമോര്‍ച്ച നേതാവ് കൂട്ടിച്ചേര്‍ത്തു.

Also Read: ജെസ്‌നയുടെ തിരോധാനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പിതാവിന്റെ കത്ത്

ജസ്‌നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അന്വേഷണം ഒരിടത്തും എത്താത്തത് കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്ന് ജെസ്‌നയുടെ പിതാവ് പറഞ്ഞു. ബിഷപ്പ് മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് ജസ്‌നയുടെ പിതാവ് കത്ത് കൈമാറി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മുന്നണിയുമായും സഭയ്ക്ക് തൊട്ടുകൂടായ്മയില്ലെന്നും കേന്ദ്ര സര്‍ക്കാരിനോട് ശത്രുതയുണ്ടെന്നത് തെറ്റിദ്ധാരണയാണെന്നും ഇന്നലെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കത്തോലിക്കാ സഭാ മേലദ്ധ്യക്ഷന്‍മാര്‍ പ്രതികരിച്ചിരുന്നു. ‘ലവ് ജിഹാദ് വിഷയം’ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അങ്ങനെയാരു പരാമര്‍ശമേ ഉണ്ടായിട്ടില്ലെന്നും കര്‍ദിനാല്‍ ജോര്‍ജ് ആലഞ്ചേരി പറയുകയുണ്ടായി.

Also Read: ‘ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ചര്‍ച്ചയായില്ല’; പ്രധാനമന്ത്രിയോട് കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ടെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

Next Story