കുഞ്ഞുങ്ങള്‍ക്കുള്ള വാക്സിന് കേന്ദ്രം മുന്‍ക്കൂട്ടി സംഭരിക്കണം; ആവശ്യവുമായി മനീഷ് സിസോദിയ
കുഞ്ഞുങ്ങള്‍ക്കുള്ള വാക്സിന് മുന്‍ക്കൂട്ടി സംഭരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പല രാജ്യങ്ങളും ഇപ്പോള്‍ തന്നെ ഇതിന് വേണ്ട നടപടികള്‍ തുടങ്ങികഴിഞ്ഞുവെന്നും സിസോദിയ ചൂണ്ടിക്കാണിച്ചു. മൂന്നാം കൊവിഡ് തരംഗം കുഞ്ഞുങ്ങളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന വിദഗ്ധാഭിപ്രായത്തെ തുടര്‍ന്നാണ് മനീഷ് സിസോദിയ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള വാക്സിന് സംഭരണം ഉടന്‍ വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിയും കെ ജ്രിവാളും ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇന്ധനവിലയില്‍ പുകഞ്ഞ് നിയമസഭ; സബ്സിഡിയെങ്കിലും […]
9 Jun 2021 3:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുഞ്ഞുങ്ങള്‍ക്കുള്ള വാക്സിന് മുന്‍ക്കൂട്ടി സംഭരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പല രാജ്യങ്ങളും ഇപ്പോള്‍ തന്നെ ഇതിന് വേണ്ട നടപടികള്‍ തുടങ്ങികഴിഞ്ഞുവെന്നും സിസോദിയ ചൂണ്ടിക്കാണിച്ചു. മൂന്നാം കൊവിഡ് തരംഗം കുഞ്ഞുങ്ങളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന വിദഗ്ധാഭിപ്രായത്തെ തുടര്‍ന്നാണ് മനീഷ് സിസോദിയ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള വാക്സിന് സംഭരണം ഉടന്‍ വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിയും കെ ജ്രിവാളും ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇന്ധനവിലയില്‍ പുകഞ്ഞ് നിയമസഭ; സബ്സിഡിയെങ്കിലും നല്‍കിക്കൂടേയെന്ന് പ്രതിപക്ഷം
ലോകം മുഴുവന്‍ 12 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ വാക്സിന് സംഭരണത്തിന്് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ പര്യാപ്തമായ വാക്സിനുകള്‍ ദ്രുതഗതിയില്‍ സംഭരിക്കേണ്ടതുണ്ടെന്നും സിസോദിയ അഭിപ്രായപ്പെട്ടു. അതിനിടെ രണ്ടുവയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കുള്ള കൊവാക്സിന്റെ പരീക്ഷണം പൂനെയിലേയും ഡല്‍ഹിയിലേയും എയിംസുകളില്‍ നടന്നുവരികയാണ്.
ഗവര്‍ണറോട് പരാതി പറഞ്ഞ് കുമ്മനവും സംഘവും; ‘സിപിഐഎം ബിജെപിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു’
- TAGS:
- Covid 19
- Maneesh Sisodiya