വാക്സിന് വിതരണം രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കി, സ്വകാര്യ ആശുപത്രിയിലെ വില കമ്പനികള്‍ക്ക് നിശ്ചയിക്കാം
സംസ്ഥാനങ്ങളിലെ ജനസംഖ്യയും രോഗികളുടെ എണ്ണവും കണക്കാക്കിയായിരിക്കും പുതുക്കിയ നയപ്രകാരം കൊവിഡ് വാക്സിന് വിതരണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും കൊവിഡ് വാക്സിന് സൗജന്യമാക്കി ജൂണ്‍ 21 മുതല്‍ പുതിയ വാക്സിന് നയം നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്സിനുകളുടെ 75 ശതമാനവും ഇനിമുതല്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ഇവ ജനസംഖ്യ, രോഗ ബാധയുടെ കാഠിന്യം എന്നിവ പരിഗണിച്ചായിരിക്കും വിതരണം […]
8 Jun 2021 3:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനങ്ങളിലെ ജനസംഖ്യയും രോഗികളുടെ എണ്ണവും കണക്കാക്കിയായിരിക്കും പുതുക്കിയ നയപ്രകാരം കൊവിഡ് വാക്സിന് വിതരണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും കൊവിഡ് വാക്സിന് സൗജന്യമാക്കി ജൂണ്‍ 21 മുതല്‍ പുതിയ വാക്സിന് നയം നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്സിനുകളുടെ 75 ശതമാനവും ഇനിമുതല്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ഇവ ജനസംഖ്യ, രോഗ ബാധയുടെ കാഠിന്യം എന്നിവ പരിഗണിച്ചായിരിക്കും വിതരണം ചെയ്യുക. വാക്സിന് പാഴാക്കുന്നത് അനുവദിക്കുന്നതിനെ ബാധിക്കുമെന്നും പുതിയ മാര്‍ഗ്ഗ നിര്‍ദേശം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേന്ദ്രം ഏറ്റെടുക്കുന്ന വാക്സിന് ശേഷം വരുന്ന ഡോസുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാമെന്നായിരുന്നു പ്രധാനമന്ത്രി നടത്തിയ മറ്റൊരു പ്രഖ്യാപനം. ഇത്തരം ഡോസുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജായി 150 രൂപമാത്രമായിരിക്കണം ഈടാക്കേണ്ടത്. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുവദിക്കുന്ന വാക്സിന്റെ വില കമ്പനികള്‍ക്ക് നിശ്ചയിക്കാമെന്നും പുതിയ മാര്‍ഗ്ഗ നിര്‍ദേശം വ്യക്തമാക്കുന്നു.
പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ജൂണ്‍ 21 മുതല്‍ വാക്സിന് വിതരണം ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനുകള്‍ കേന്ദ്രം കമ്പനികളില്‍ നിന്നും വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യം ഇപ്പോഴും പൊരുതുകയാണെന്നും വ്യക്തമാക്കിയായിരുന്നു രാജ്യത്തോട് സംസാരിച്ചത്.