സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ബിഎസ്എന്‍എല്‍ മാത്രം; ഉത്തരവിറക്കി കേന്ദ്രം
കേന്ദ്ര സർക്കാർ ഓഫിസുകളിലും ,പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി ബിഎസ്എന്‍എല്‍ മാത്രം ഉപയോഗിക്കണം എന്ന ഉത്തരവുമായി മന്ത്രിസഭാ യോഗം. ഇന്റർനെറ്, ബ്രോഡ്ബാന്റ്, ലീസ് ലൈൻ, എഫ്ടിടിഎച് എന്നിവയും ബിഎസ്എന്‍എല്ലിന്റേത് മാത്രമാകണം എന്നും ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നു.

കേന്ദ്ര സ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് പ്രവർത്തികമാക്കണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും മന്ത്രിസഭയുടെ പുതിയ തീരുമാനം അറിയിക്കാൻ ടെലികോം മന്ത്രാലയത്തെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നഷ്ടത്തിലായ ബിഎസ്എന്‍എല്ലിന് പുതുജീവൻ പകരുന്നതാണ് ഈ തീരുമാനം എന്നാണ് കരുതപ്പെടുന്നത്. വരുമാനത്തിൽ വര്‍ധനവുണ്ടാകാൻ പുതിയ ഉത്തരവ് സഹായകമാകും. ടെലികോം രംഗത്തെ സ്വകാര്യവൽക്കരണത്തിനു ശേഷം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം ഇതാദ്യമാണ്.
ബിഎസ്എന്‍എല്‍ പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു ഇത്. 4 ജി സേവനത്തിന് പര്യാപ്തമാകും വിധം ബിഎസ്എന്‍എല്ലിനെ തയ്യാറാക്കുക എന്നതാണ് നടപ്പിൽ വരുത്താനുള്ള മറ്റൊരു നിർദ്ദേശം. എന്നാൽ തദ്ദേശീയ കമ്പനികൾക്ക് മാത്രമേ ഇതിനായുള്ള ടെണ്ടറിൽ പങ്കെടുക്കാനാവൂ എന്നത് ബിഎസ്എന്‍എല്ലിന് തിരിച്ചടിയാകും.