ലൈഗിക പീഡന കേസുകളില്‍ എഫ് ഐആആര് നിര്‍ബന്ധം; കേസെടുത്തില്ലെങ്കില്‍ പൊലീസുകാര്‍ക്കെതിരെ നടപടി, പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം
സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ലൈഗീക അതിക്രമങ്ങള്‍ക്കതിരെ നിര്‍ബന്ധമായും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്.

സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ലൈഗിക അതിക്രമങ്ങള്‍ക്കതിരെ നിര്‍ബന്ധമായും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ഏതെങ്കിലും പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായാല്‍ അതില്‍ ഉടനടി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അതില്‍ വേണ്ടുന്ന ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഇത്തരം കേസുകളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം പൊലീസുകാര്‍ക്കെതിരെ അന്വേഷണമുണ്ടാവുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സ്ത്രീകളുടെ സുരക്ഷയക്കായിക്കും പ്രഥമ പരിഗണനയെന്നും ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ കേന്ദ്ര ആ ഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
‘നടപടികളില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചയുണ്ടായാല്‍ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാവുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും’, ആഭ്യന്തരമന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി.
കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടോയെന്നറിയുന്നതിനായി കൃത്യമായ പരിശോധനയും ലൈഗീക അധിക്രമ കേസുകള്‍ നിരീക്ഷിക്കുന്നതിനായി ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഫോര്‍ സെക്ഷ്വല്‍ ഒഫെന്‍സെസ് ( ഐടിഎസ്എസ്ഒ) സംവിധാനവും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉറപ്പ് നല്‍കുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്തിയ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ച യുപി പൊലീസിന്റെ നടപടി രാജ്യവ്യപകമായി പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.