Top

വാതില്‍പടി റേഷന്‍ പദ്ധതി കേന്ദ്രം മുടക്കുന്നതായി ഡല്‍ഹി സര്‍ക്കാര്‍; പ്രധാനമന്ത്രി റേഷന്‍ മാഫിയക്കൊപ്പമെന്നും ആം ആദ്മി പാര്‍ട്ടി

റേഷന്‍ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാനുള്ള ഡല്‍ഹി സര്‍ക്കാറിന്റെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തിയതായി ആരോപണം. ഡല്‍ഹി സര്‍ക്കാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് റേഷന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പുതിയ പോര്‍മുഖം തുറക്കുന്നത്. റേഷന്‍ ആനുകൂല്യങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് അടുത്ത അഴ്ച തുടക്കമിടാനിരിക്കെയാണ് പുതിയ വിവാദം. കോവിഡ് ദുരിതകാലത്ത് ജനങ്ങള്‍ക്ക് ആശ്വാസകരമായ പദ്ധതി എന്ന നിലയിലുള്‍പ്പെടെയാണ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയെന്നോണം വാതില്‍പടി റേഷന്‍ വിതരണം എന്ന നടപടിയിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ തിരിഞ്ഞത്. 72 ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുന്ന […]

5 Jun 2021 8:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാതില്‍പടി റേഷന്‍ പദ്ധതി കേന്ദ്രം മുടക്കുന്നതായി ഡല്‍ഹി സര്‍ക്കാര്‍; പ്രധാനമന്ത്രി റേഷന്‍ മാഫിയക്കൊപ്പമെന്നും  ആം ആദ്മി പാര്‍ട്ടി
X

റേഷന്‍ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാനുള്ള ഡല്‍ഹി സര്‍ക്കാറിന്റെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തിയതായി ആരോപണം. ഡല്‍ഹി സര്‍ക്കാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് റേഷന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പുതിയ പോര്‍മുഖം തുറക്കുന്നത്. റേഷന്‍ ആനുകൂല്യങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് അടുത്ത അഴ്ച തുടക്കമിടാനിരിക്കെയാണ് പുതിയ വിവാദം.

കോവിഡ് ദുരിതകാലത്ത് ജനങ്ങള്‍ക്ക് ആശ്വാസകരമായ പദ്ധതി എന്ന നിലയിലുള്‍പ്പെടെയാണ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയെന്നോണം വാതില്‍പടി റേഷന്‍ വിതരണം എന്ന നടപടിയിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ തിരിഞ്ഞത്. 72 ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതി അടുത്ത ആഴ്ച മുതല്‍ നടപ്പാക്കാനായിരുന്നു പദ്ധതി തീരുമാനം. എന്നാല്‍ പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട്.

അതേസമയം, ഡല്‍ഹി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ പരസ്യമായ ആക്രമണത്തിന് മുതിര്‍ന്നിരിക്കുകയാണ്. റേഷന്‍ മാഫിയയെ സഹായിക്കുന്ന നടപടിയാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത് എന്നായിരുന്നു ആം ആദ്മി പാര്‍ട്ടി ട്വിറ്ററില്‍ നടത്തിയ പ്രതികരണം.

വാതില്‍പടി റേഷന്‍ വിതരണം സംബന്ധിച്ച് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ചില ആശങ്കകള്‍ ഉന്നയിച്ചിരുന്നു. കേന്ദ്ര നിയമപ്രകാരം നിശ്ചയിച്ച ന്യായവിലയ്ക്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാകുന്നതിന് പദ്ധതി തടസം സൃഷ്ടിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന ആശങ്ക. കൂടാതെ പൊതുവിതരണ സംവിധാനത്തിലെ ആനുകൂല്യങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാകില്ലെന്നും കേന്ദ്ര ഉപഭോക്ത്ര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വാതില്‍പടി റേഷന്‍ വിതരണം. കഴിഞ്ഞ വര്‍ഷം തന്നെ ഇതിനായുള്ള പദ്ധതിക്ക് അന്തിമ രൂപവും നല്‍കിയിരുന്നു. പിന്നാലെയാണ് വിഷയം തര്‍ക്കത്തിലേക്ക് തിരിഞ്ഞത്.

Next Story