ആയിരത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ച് കേന്ദ്രം; ഗൗനിക്കാതെ ട്വിറ്റര്‍
ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തെറ്റായതും പ്രകോപനപരവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ആയിരത്തിലധികം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ ട്വിറ്ററിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. പാക്കിസ്ഥാനി, ഖലിസ്ഥാനി ഉപയോക്താക്കളാണെന്നാരോപിച്ച് 1178 അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനാണ് നിര്‍ദേശം ലഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം ട്വിറ്റര്‍ പൂര്‍ണമായും അംഗീകരിച്ചില്ല. ഇതേകാരണം ഉന്നയിച്ചുകൊണ്ട് ജനുവരി 31 ന് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം 257 പേരുടെ ലിസ്റ്റ് ട്വിറ്ററിന് കൈമാറിയിരുന്നു. നിര്‍ദേശം പരിഗണിച്ച് ട്വിറ്റര്‍ ഇത്രയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും […]

ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തെറ്റായതും പ്രകോപനപരവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ആയിരത്തിലധികം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ ട്വിറ്ററിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. പാക്കിസ്ഥാനി, ഖലിസ്ഥാനി ഉപയോക്താക്കളാണെന്നാരോപിച്ച് 1178 അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനാണ് നിര്‍ദേശം ലഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം ട്വിറ്റര്‍ പൂര്‍ണമായും അംഗീകരിച്ചില്ല.
ഇതേകാരണം ഉന്നയിച്ചുകൊണ്ട് ജനുവരി 31 ന് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം 257 പേരുടെ ലിസ്റ്റ് ട്വിറ്ററിന് കൈമാറിയിരുന്നു. നിര്‍ദേശം പരിഗണിച്ച് ട്വിറ്റര്‍ ഇത്രയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും പിന്നീട് ബ്ലോക്കുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 4 ന് മന്ത്രാലയം പുതിയ പട്ടിക ട്വിറ്ററിന് കൈമാറുകയായിരുന്നു.
കാര്‍ഷിക പ്രക്ഷോഭത്തെ പിന്തുണച്ച് നിരവധി വിദേശ സെലിബ്രിറ്റികള്‍ പങ്കുവെച്ച ട്വീറ്റുകള്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയും ലൈക്ക് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ട്വിറ്റര്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ മുഖവിലക്കെടുക്കാത്തത്. എന്നാല്‍ ട്വിറ്റര്‍ സിഇഒയുടെ നടപടി അദ്ദേഹത്തിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ്.
പ്രക്ഷോഭത്തെ ലോക ശ്രദ്ധയിലെത്തിച്ച് സമൂഹ്യ മാധ്യമങ്ങളില്‍ തന്നെ തരംഗമായി തീര്‍ന്ന വിഖ്യാത പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റിനെ പിന്തുണച്ചെത്തിയ ട്വീറ്റുകള്കള്ക്കായിരുന്നു ഡോര്‍സിയുടെ ലൈക്ക്. റിഹാനയെ പിന്തുണച്ചെത്തിയ വാഷിങ്ടണ്‍ മാധ്യമപ്രവര്‍ത്തക കരണ്‍ അറ്റിയയുടെ ട്വീറ്റാണ് ഡോര്‍സി ലൈക്ക് ചെയ്തത്. ‘സുഡാന് നൈജീരിയ, ഇപ്പോള്‍ ഇന്ത്യയിലെയും മ്യാന്മറിലെയും സാമൂഹിക നീതിക്കു വേണ്ടി റിഹാന ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അവര്‍ ശരിയാണ്’, എന്നായിരുന്നു അറ്റിയ ട്വീറ്റ് ചെയ്തത്.
- TAGS:
- Farmers Protest