വാക്സിന് നയത്തില്‍ ഇടപെടേണ്ട; സുപ്രീം കോടതിയോട് കേന്ദ്രം
കൊവിഡ് വാക്സിന് വിതരണ നയത്തില്‍ സുപ്രീം കോടതി ഇടപേടെണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അസാധാരണ സമയത്ത് കേന്ദ്രസര്‍ക്കാരിന് വിവേചനാധികാരമുണ്ടെന്ന് സത്യവാങ്ങ് മൂലത്തില്‍ പറയുന്നു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് എടുത്തിരുന്നു. കൊവിഡ് പ്രതിസന്ധിക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് കേന്ദ്രത്തോട് കോടതി വിശദീകരണവും തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ സത്യവാങ്ങ് മൂലം. 218 പേജുള്ള സത്യവാങ് മൂലത്തില്‍ കൊവിഡ് പ്രതിസന്ധിക്കെതിരെ കേന്ദ്രം സ്വീകരിച്ച നടപടികളും […]

കൊവിഡ് വാക്സിന് വിതരണ നയത്തില്‍ സുപ്രീം കോടതി ഇടപേടെണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അസാധാരണ സമയത്ത് കേന്ദ്രസര്‍ക്കാരിന് വിവേചനാധികാരമുണ്ടെന്ന് സത്യവാങ്ങ് മൂലത്തില്‍ പറയുന്നു.
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് എടുത്തിരുന്നു. കൊവിഡ് പ്രതിസന്ധിക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് കേന്ദ്രത്തോട് കോടതി വിശദീകരണവും തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ സത്യവാങ്ങ് മൂലം.
218 പേജുള്ള സത്യവാങ് മൂലത്തില്‍ കൊവിഡ് പ്രതിസന്ധിക്കെതിരെ കേന്ദ്രം സ്വീകരിച്ച നടപടികളും വാക്സിന് നയവും വ്യക്തമാക്കുന്നു.
വാക്സിന് ലഭ്യത്തക്കുറവിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും മുന്‍ഗണനാ അടിസ്ഥാനത്തിലാണ് വാക്സിനേഷന് നടത്തുന്നത്. ഇന്ത്യയും സമാനമായി വിവിധ ഘട്ടങ്ങളില്‍ വിവിധ പ്രായക്കാര്‍ക്കുള്ള വാക്സിനേഷന് നടത്തുന്നുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
പക്ഷപാതമില്ലാതെ വാക്സിന് വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്സിന് നയം. ഭരണഘടനയുടെ 14,21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ് നയം. ഈ വ്യാപ്തിയില്‍ മഹാമാരി നേരിടുമ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല. പൊതുതാല്പര്യം കണക്കിലെടുത്താണ് എക്സിക്യൂട്ടീവ് നയങ്ങള്‍ രൂപീകരിക്കുന്നത്. സത്യവാങ് മൂലത്തില്‍ പറയുന്നു.
എല്ലാം സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്സിന് ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വാക്സിന് നിര്‍മാതാക്കള്‍ അനൗപചാരിക ചര്‍ച്ച നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്ര സര്‍ക്കാര്‍ വളരെ കൂടുതല്‍ വാക്സിന് വാങ്ങുന്നുണ്ട്. ഇതിനാലാണ് വിലയില്‍ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ചെറിയ വ്യത്യാസമെന്നും സത്യവാങ്ങ് മൂലത്തില്‍ പറയുന്നു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ വാക്സിന് നിര്‍മാണ കമ്പനികള്‍ക്ക് നല്കിയ പണം നിക്ഷേപമായിരുന്നില്ലെന്നും മുന്കീറായി പണമടച്ചതാണെന്നും സര്‍ക്കാര്‍ പറയുന്നു. കമ്പനികളുടെ വാക്സിന് റിസേര്‍ച്ചിനും മറ്റുമായി പൊതുഖജനാവില്‍ നിന്നും പണം എടുത്തിട്ടില്ല. അതേസമയം ഈ കമ്പനികള്‍ വികസിപ്പിച്ച കൊവിഷീല്‍ഡ്, കൊവാക്സിന് എന്നിവയുടെ ക്ലിനിക്കല്‍ ച്രയലിനായി സാമ്പത്തിക സഹാംയ നല്‍കിയിട്ടുണ്ടെന്നും സത്യവാങ്ങ് മൂലത്തില്‍ പറയുന്നു. കേന്ദ്രത്തിന്റെ സത്യവാങ് മൂലം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.