Top

കൊവിഡ് വ്യാപനം; കേരളത്തെ പഴിച്ച് കേന്ദ്രം; ‘ആഘോഷങ്ങളിലെ ഇളവ് രോഗവ്യാപനത്തിനിടയാക്കി’

കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പിഴവുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. അടുത്തിടെ നടന്ന ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് രോഗവ്യാപനത്തിന് കാരണമായെന്ന് കത്തില്‍ പറയുന്നു. ഇളവുകള്‍ അനുവദിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കത്തില്‍ ചില കണക്കുകള്‍ കൂടി നിരത്തുന്നുണ്ട്. നിലവില്‍ 14 ജില്ലകളില്‍ 11 ലും ടിപിആര്‍ പത്ത് ശതമാനത്തിന് മുകളിലാണ്. ജൂലൈ 10 മുതല്‍ 19 […]

28 July 2021 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വ്യാപനം; കേരളത്തെ പഴിച്ച് കേന്ദ്രം; ‘ആഘോഷങ്ങളിലെ ഇളവ് രോഗവ്യാപനത്തിനിടയാക്കി’
X

കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പിഴവുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. അടുത്തിടെ നടന്ന ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് രോഗവ്യാപനത്തിന് കാരണമായെന്ന് കത്തില്‍ പറയുന്നു. ഇളവുകള്‍ അനുവദിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കത്തില്‍ ചില കണക്കുകള്‍ കൂടി നിരത്തുന്നുണ്ട്. നിലവില്‍ 14 ജില്ലകളില്‍ 11 ലും ടിപിആര്‍ പത്ത് ശതമാനത്തിന് മുകളിലാണ്. ജൂലൈ 10 മുതല്‍ 19 വരെയുള്ള കണക്കെടുക്കുമ്പോള്‍ സംസ്ഥാനത്ത് രോഗവ്യാപനം വന്‍ തോതില്‍ കൂടിയിട്ടുണ്ട്. 775 കൊവിഡ് മരണം ഇക്കാലയളവിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തു. 91,619 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് വളരെ ഗുരുതരമായ സ്ഥിതിയാണ്. അതിവേഗ വ്യാപനം ഉണ്ടായപ്പോള്‍ കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും കത്തില്‍ പറയുന്നു.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. കേരളത്തില്‍ കര്‍ശന നിരീക്ഷണം ആവശ്യമാണ്. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് നാലംഗ വിദഗ്ദ്ധ സംഘത്തെ കേന്ദ്രം സംസ്ഥാനത്തേക്ക് അയക്കുന്നതായും സൂചനയുണ്ട്. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ലയും കേരളത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ഈ കത്തിലും ആവശ്യപ്പെടുന്നത്.

Next Story