Top

കേന്ദ്ര വാക്‌സിന്‍ നയം; പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്

പ്രവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിന് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതിനാല്‍ പ്രവാസികള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ‘നിലവിലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തതിനുശേഷം 12 ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നല്‍കുന്നത്. കോവാക്‌സിന്‍ രണ്ടാമത്തെ ഡോസ് നല്‍കുന്നത് നാല് ആഴ്ച കഴിഞ്ഞുമാണ്.’ […]

26 May 2021 9:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്ര വാക്‌സിന്‍ നയം; പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്
X

പ്രവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിന് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതിനാല്‍ പ്രവാസികള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

‘നിലവിലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തതിനുശേഷം 12 ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നല്‍കുന്നത്. കോവാക്‌സിന്‍ രണ്ടാമത്തെ ഡോസ് നല്‍കുന്നത് നാല് ആഴ്ച കഴിഞ്ഞുമാണ്.’

ALSO READ: ‘ദുരിതാശ്വാസനിധിയിലേക്ക് എല്ലാ മാസവും മന്ത്രിമാര്‍ പതിനായിരം രൂപ നല്‍കും’; തീരുമാനം ഒരു വര്‍ഷത്തേക്കെന്ന് മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളില്‍ കോവാക്‌സിന്‍ അനുവദനീയമല്ല. ഇന്ത്യയില്‍ നിന്നും പ്രവാസികളില്‍ കൂടുതല്‍ പേരും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്. മടങ്ങി പോകുന്ന പ്രവാസികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് നാല് ആഴ്ച്ച കഴിഞ്ഞ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും കോവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെടണമെന്നും വി ഡി സതീശന്‍ കേന്ദ്രത്തിനയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ALSO READ: കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി വാങ്ങിയാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Next Story