ആര്‍എസ്എസ് ഫാസിറ്റ് സംഘടനയെന്ന് പഠിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ പുറത്താക്കി കേന്ദ്രസര്‍വ്വകലാശാല
ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയെന്ന് പഠിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ സസ്പെന്റ് ചെയ്ത് കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാല. ഓണ്‍ലൈന്‍ ക്ലാസ് എടുക്കവെ ആര്‍എസ്എസ് പ്രോ ഫാസിസ്റ്റ് സംഘനയാണെന്നായിരുന്നു ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ ക്ലാസ് എടുത്തത്. സംഭവത്തില്‍ ബിജെപി, ആര്‍എസ്എസ് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിലാണ് നടപടി. ‘2014 ലെ ബിജെപി വിജയത്തിന് ശേഷം ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി’ എന്ന പരാമര്‍ശവും വലതുപക്ഷ സംഘടനകളെ ചൊടിപ്പിച്ചത്. ആരോപണം ദേശീയ തലത്തിലേക്ക് ഉയര്‍ത്തി […]

ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയെന്ന് പഠിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ സസ്പെന്റ് ചെയ്ത് കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാല. ഓണ്‍ലൈന്‍ ക്ലാസ് എടുക്കവെ ആര്‍എസ്എസ് പ്രോ ഫാസിസ്റ്റ് സംഘനയാണെന്നായിരുന്നു ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ ക്ലാസ് എടുത്തത്. സംഭവത്തില്‍ ബിജെപി, ആര്‍എസ്എസ് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിലാണ് നടപടി. ‘2014 ലെ ബിജെപി വിജയത്തിന് ശേഷം ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി’ എന്ന പരാമര്‍ശവും വലതുപക്ഷ സംഘടനകളെ ചൊടിപ്പിച്ചത്.
ആരോപണം ദേശീയ തലത്തിലേക്ക് ഉയര്‍ത്തി സംഘപരിവാറിന്റെ ‘ഓര്‍ഗനൈസര്‍’ ലും പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 9 ന് തിയറീസ് ആന്റ്് കോണ്‍സെപ്റ്റ്സ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് എന്ന ക്ലാസില്‍ ഫാസിസം ആന്റ് നാസിസം എന്ന വിഷയത്തില്‍ ക്ലാസെടുക്കവെയാണ് അധ്യാപകന് ഇന്ത്യ ഒരു ഫാഷിസ്റ്റ് രാഷ്ട്രമാണെന്ന പരാമര്‍ശം നടത്തിയതെന്ന് ആരോപിക്കുന്നു. ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകള്‍ പ്രോ- ഫാസിസ്റ്റ് ആണെന്ന് അധ്യാപകന് പവര്‍പോയിന്റ് സ്ലൈഡില്‍ പ്രദര്‍ശിപ്പിച്ചതും സംഘടനയെ പ്രകോപിപ്പിച്ചു.
അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട എബിവിപി ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ പൊഫ. എച്ച് വെങ്കട്ടേശ്വര്ലൂവിന് കത്ത് നല്‍കിയിരുന്നു. ഇന്ത്യ ഒരു ഫാസിറ്റ് രാഷ്ട്രമാണെന്നതിന് റിസര്‍ച്ച് അടിസ്ഥാനത്തിലുള്ള യാതൊരു തെളിവും ഇല്ലെന്ന വാദമാണ് എബിവിപി ഉയര്‍ത്തുന്നത്. ഇന്ത്യയെ ഫാസിറ്റ് രാഷ്ട്രമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചിത്രീകരിച്ച പ്രൊഫസറെ പുറത്താക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.