ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ: മധ്യകേരളത്തില്‍ മുന്‍തൂക്കം യുഡിഎഫിന്; എല്‍ഡിഎഫ് പരമാവധി നേടുക 18 സീറ്റെന്ന് പ്രവചനം
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളം യുഡിഎഫിന് മുന്‍തൂക്കം നല്‍കുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ. മധ്യകേരളത്തിലെ 41 സീറ്റുകളില്‍ എല്‍ഡിഎഫ് 16 മുതല്‍ 18 സീറ്റ് വരെ നേടുമെന്നും യുഡിഎഫ് 23-25 വരെ ഇടങ്ങളില്‍ ജയിക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യതയും ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നുണ്ട്. മധ്യകേരളത്തില്‍ 42 ശതമാനം പേര് യുഡിഎഫിനെ പിന്തുയ്ക്കുമെന്നും 39 ശതമാനം പേര് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും സര്‍വ്വേ പറയുന്നു. 16 ശതമാനം വോട്ട് […]

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളം യുഡിഎഫിന് മുന്‍തൂക്കം നല്‍കുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ. മധ്യകേരളത്തിലെ 41 സീറ്റുകളില്‍ എല്‍ഡിഎഫ് 16 മുതല്‍ 18 സീറ്റ് വരെ നേടുമെന്നും യുഡിഎഫ് 23-25 വരെ ഇടങ്ങളില്‍ ജയിക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യതയും ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നുണ്ട്.
മധ്യകേരളത്തില്‍ 42 ശതമാനം പേര് യുഡിഎഫിനെ പിന്തുയ്ക്കുമെന്നും 39 ശതമാനം പേര് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും സര്‍വ്വേ പറയുന്നു. 16 ശതമാനം വോട്ട് എന്‍ഡിഎയ്ക്കും മൂന്ന് ശതമാനം വോട്ട് മറ്റുള്ളവര്‍ക്കും ലഭിക്കുമെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തേക്കുറിച്ച് 69 ശതമാനം പേര്‍ക്കും നല്ല അഭിപ്രായമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വേ പരയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ വിലയിരുത്തുന്നു? എന്ന ചോദ്യത്തിന് 11 ശതമാനം പേര് വളരെ മികച്ചത് എന്ന് മറുപടി നല്കി.
സെക്രട്ടേറിയേറ്റിന് മുന്നില്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരവും പിന്‍വാതില്‍ നിയമന ആരോപണങ്ങളും എല്‍ഡിഎഫിന്റെ ജനസമ്മതി ഇടിച്ചെന്ന് 54 ശതമാനം പേര് പ്രതികരിച്ചു. പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി മോശമാണെന്ന് 45 ശതമാനം പേര് അഭിപ്രായപ്പെട്ടു. സമരവും ആരോപണങ്ങളും എല്‍ഡിഎഫിന് ദോഷം ചെയ്യുമെന്ന് നൂറില്‍ 43 പേര് ചൂണ്ടിക്കാട്ടി. പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കാനിടയുണ്ടെന്ന് 46 ശതമാനം പേര് വിലയിരുത്തിയെന്നും ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.