Top

‘അവർ തെമ്മാടികളാണ്’; കർഷകരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ന്യൂഡൽഹി: കർഷക സമരം നടത്തുന്നവരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സമരം ചെയ്യുന്ന കർഷകർ തെമ്മാടികളാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സമരത്തിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായെന്ന വാർത്തകളോട് പ്രതികരിക്കവെയാണ് മന്ത്രി അധിക്ഷേപം നടത്തിയത്. പ്രതിപക്ഷമാണ് സമരം ചെയ്യുന്ന കർഷകർക്ക് പ്രചരണം നൽകുന്നത്. അവർ ചെയ്യുന്നത് കുറ്റകൃത്യമാണ്. അവർ കർഷകരല്ല, തെമ്മാടികളാണെന്നും മന്ത്രി അധിക്ഷേപിച്ചു. അന്നദാതാക്കളായ കർഷകരെ തെമ്മാടികളെന്ന് അഭിസംബോധന ചെയ്യുന്നത് ഉചിതമായ കാര്യമല്ലെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. അതേസമയം പാർലമെന്റിന്റെ വർഷകാല […]

22 July 2021 9:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അവർ തെമ്മാടികളാണ്’; കർഷകരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
X

ന്യൂഡൽഹി: കർഷക സമരം നടത്തുന്നവരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സമരം ചെയ്യുന്ന കർഷകർ തെമ്മാടികളാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സമരത്തിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായെന്ന വാർത്തകളോട് പ്രതികരിക്കവെയാണ് മന്ത്രി അധിക്ഷേപം നടത്തിയത്. പ്രതിപക്ഷമാണ് സമരം ചെയ്യുന്ന കർഷകർക്ക് പ്രചരണം നൽകുന്നത്. അവർ ചെയ്യുന്നത് കുറ്റകൃത്യമാണ്. അവർ കർഷകരല്ല, തെമ്മാടികളാണെന്നും മന്ത്രി അധിക്ഷേപിച്ചു.

അന്നദാതാക്കളായ കർഷകരെ തെമ്മാടികളെന്ന് അഭിസംബോധന ചെയ്യുന്നത് ഉചിതമായ കാര്യമല്ലെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്നതിനിടെ സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. ജന്തർ മന്തറിൽ ‘കർഷക പാർലമെന്റ് എന്ന പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കർഷക വിരുദ്ധ നിയമങ്ങൾ കേന്ദ്രം പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം. കർഷക പാർലമെന്റ് പ്രതിഷേധത്തിൽ 200 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്.

‘തെമ്മാടിത്തരം’ കൊണ്ട് കർഷകർ എന്തുചെയ്യനാണെന്നും തങ്ങൾ സാമൂഹ്യവിരുദ്ധരാണോയെന്നും രാകേഷ് ടിക്കായത്ത് ചോ​ദിച്ചു. നേരത്തെ പാർലമെന്റ് കോമ്പൗണ്ടിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എം പിമാർ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചു.

Next Story