പ്രവര്‍ത്തനശൈലിയില്‍ അതൃപ്തി; യെദിയൂരപ്പയോട് മുഖ്യമന്ത്രിസ്ഥാനമൊഴിയാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായി സൂചന
ബംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയോട് സ്ഥാനമൊഴിയാന്‍ ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടെന്ന് സൂചന. നേതൃമാറ്റം സംബന്ധിച്ച അന്തിമതീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വം എത്തിയെന്ന് ടൈസ് നൗ റിപ്പോര്‍ട്ടു ചെയ്യുന്നു. നേതൃത്വം ആവശ്യപ്പെടുകയാണെങ്കില് സ്ഥാനമൊഴിയുമെന്ന് യെദിയൂരപ്പ മുന്‍പ് വ്യക്തമാക്കിയിരുന്നു. നേതൃമാറ്റം ഉണ്ടായെക്കില്ലെന്ന കര്‍ണാടക ഘടകത്തിന്റെ വിശദീകരണത്തിന് വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്. യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്നായിരുന്നു കര്‍ണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ യെദിയൂരപ്പയുടെ പ്രവര്‍ത്തനശൈലിയില്‍ അസംതൃപ്തരായ ഒരുവിഭാഗം നേതാക്കള്‍ […]
10 Jun 2021 8:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയോട് സ്ഥാനമൊഴിയാന്‍ ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടെന്ന് സൂചന. നേതൃമാറ്റം സംബന്ധിച്ച അന്തിമതീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വം എത്തിയെന്ന് ടൈസ് നൗ റിപ്പോര്‍ട്ടു ചെയ്യുന്നു. നേതൃത്വം ആവശ്യപ്പെടുകയാണെങ്കില് സ്ഥാനമൊഴിയുമെന്ന് യെദിയൂരപ്പ മുന്‍പ് വ്യക്തമാക്കിയിരുന്നു.
നേതൃമാറ്റം ഉണ്ടായെക്കില്ലെന്ന കര്‍ണാടക ഘടകത്തിന്റെ വിശദീകരണത്തിന് വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്. യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്നായിരുന്നു കര്‍ണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചത്.
എന്നാല്‍ യെദിയൂരപ്പയുടെ പ്രവര്‍ത്തനശൈലിയില്‍ അസംതൃപ്തരായ ഒരുവിഭാഗം നേതാക്കള്‍ നിരന്തരമായി പരാതിയുന്നയിക്കുന്ന പശ്ചാത്തലത്തില്‍ യെദിയൂരപ്പയോട് സ്ഥാനമൊഴിയാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു എന്ന് ടൈസ് നൗ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, അസംസതൃപ്തരായ നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് അരുണ്‍ സിംംഗ് അറിയിച്ചിരുന്നെങ്കിലും മാസങ്ങളായുള്ള പടയൊരുക്കത്തില്‍ ഇനി ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
ടൂറിസം മന്ത്രി സി പി യോഗേശ്വര്‍ അടക്കമുള്ളവര്‍ അടുത്തിടെ കേന്ദ്ര നേതൃത്വത്തെ കണ്ടതോടെയായിരുന്നു ഒരു വിഭാഗം നേതാക്കള്‍ യെദ്യൂരപ്പയെ മാറ്റാന്‍ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. അതിനിടെ വിമത സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രത്യേക സമിതിയെ ബിജെപി രൂപീകരിച്ചിരുന്നു. യെദ്യൂരപ്പയും സംസ്ഥാന ബിജെപി അധ്യക്ഷനും, നാല് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും, മൂന്ന് സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെട്ടതായിരുന്നു സമിതി.
നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയുമെന്ന യെദിയൂരപ്പയുടെ പ്രഖ്യാപനത്തിനുപിന്നാലെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും എംഎല്‍എയുമായ രേണുകാചാര്യ ബിജെപി നേതാക്കളുടെ പിന്തുണയും എഴുതിവാങ്ങിയിരുന്നു. 65 എംഎല്‍എമാരാണ് യെദ്യൂരപ്പയെ പിന്തുണച്ചുകൊണ്ട് കത്ത് നല്‍കിയത്. ഇതിനുപുറമെ കാലാവധി പൂര്‍ത്തിയാക്കാന്‍ തന്നെ അനുവദിക്കണമെന്നും യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
ഹൈക്കമാന്റിന് എന്നില്‍ എത്രകാലം വിശ്വാസം പുലര്‍ത്തുന്നുവോ അതുവരെ അധികാരത്തില്‍ തുടരും. എപ്പോഴാണ് അവര്‍ രാജി ആവശ്യപ്പെടുന്നത് അന്ന് രാജിവെച്ച് പാര്‍ട്ടിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു രാജിസന്നദ്ധത അറിയിച്ചുകൊണ്ടുള്ള യെദിയൂരപ്പയുടെ പ്രഖ്യപനം. എന്നാല്‍ തനിക്ക് പകരം വെക്കാന്‍ ആളില്ലെന്ന അവകാശവാദമില്ലെന്നും അതിന് കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും മികച്ച വ്യക്തികളുണ്ടെന്നും യെദിയൂരപ്പ പ്രതികരിച്ചു. എന്നാല്‍ നേതൃമാറ്റം സംബന്ധിച്ച തീരുമാനത്തില്‍ യെദിയൂരപ്പയ്ക്ക് പകരക്കാരനെ കണ്ടെത്തുക തന്നെയായിരിക്കും കേന്ദ്രനേതൃത്വം നേരിടാന്‍ പോകുന്ന പ്രധാനപ്പെട്ട വെല്ലുവിളി.
Also Read: ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്; നടപടി ബിജെപിയുടെ പരാതിയില്‍