Top

കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. ആറംഗ സംഘമാണ് ഇന്ന് തിരുവനന്തപുരത് എത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും. ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സന്ദർശനം. ജില്ലകളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുത്ത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്യും. പത്തനംതിട്ട, കോട്ടയം ജില്ലകൾ നാളെയാണ് സന്ദർശനം. മറ്റന്നാൾ തിരുവനന്തപുരത്താണ് അവലോകനയോഗം ചേരുന്നത്. ആരോഗ്യമന്ത്രിക്ക് പുറമേ സംസ്ഥാനത്തിലെ ഉദ്യോഗസ്ഥർ അവലോകന […]

29 July 2021 10:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും
X

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. ആറംഗ സംഘമാണ് ഇന്ന് തിരുവനന്തപുരത് എത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും.

ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സന്ദർശനം. ജില്ലകളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുത്ത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്യും.

പത്തനംതിട്ട, കോട്ടയം ജില്ലകൾ നാളെയാണ് സന്ദർശനം. മറ്റന്നാൾ തിരുവനന്തപുരത്താണ് അവലോകനയോഗം ചേരുന്നത്. ആരോഗ്യമന്ത്രിക്ക് പുറമേ സംസ്ഥാനത്തിലെ ഉദ്യോഗസ്ഥർ അവലോകന യോഗത്തിൽ പങ്കെടുക്കും. നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു.

രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയും സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വിദഗ്ദ സംഘത്തെ അയക്കാൻ കേന്ദ്ര വിദഗ്ദ്ധ സംഘത്തിന്‍റെ സന്ദർശനം. ആരോഗ്യ മന്ത്രാലയത്തിന്റെ രൂക്ഷ വിമർശനത്തിന് പിന്നാലെ സംസ്ഥാനത്തേക്ക് എത്തുന്ന കേന്ദ്ര സംഘത്തിന്റെ സന്ദർശനം നിർണായകമാണ്.

നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തും..വിവിധ ജില്ലകളിൽ സന്ദർശിക്കുന്ന സംഘം പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകിയേക്കും. വാക്സിൻ ക്ഷാമം മൂലം വാക്സിനേഷനിൽ നേരിടുന്ന പ്രതിസന്ധികൾ ആരോഗ്യ വകുപ്പ് കേന്ദ്ര സംഘത്തെ അറിയിക്കും.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നു. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്.

എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നല്‍കുന്നത്.ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കേന്ദ്ര സംഘവും ഇതംഗീകരിച്ചതാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ സിറോ സര്‍വയലന്‍സ് സര്‍വേയില്‍ കേരളത്തില്‍ 42 ശതമാനം പേര്‍ക്കാണ് ആന്റിബോഡി കണ്ടെത്തിയത്. ഇനിയും 50 ശതമാനത്തിലധികം പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാന്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുകയാണ് കേരളം.

പ്രതീക്ഷിക്കപ്പെട്ടത് പോലെയുള്ള കണക്കുകൾ തന്നെയാണ് ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഡെൽറ്റ വകഭേദം തന്നെയാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്. ടിപിആർ കുറച്ചുകൊണ്ടുവരുന്നതിനുള്ള മാർഗങ്ങളാണ് സ്വീകരിക്കുന്നത്. കേരളത്തിൽ മികച്ച രീതിയിലാണ് വാക്സീനേഷൻ നൽകുന്നത്. ഗുരുതര രോഗികളുടെ എണ്ണം കുറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം കുറയുന്നതും ആശ്വാസകരമാണ്. പ്രതിരോധ സംവിധാനം ശക്തമായത് കൊണ്ടാണ് കുറച്ച് പേർക്ക് രോഗം വന്ന് പോയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Also Read: കൊവിഡ് പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി; ‘ജപ്തി നേരിടുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം’

Next Story