
കേരളത്തിലെ കൊവിഡ് വ്യാപനം ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെയെത്തും. അതേസമയം, കൊവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായുള്ള രണ്ടാം ഘട്ട ഡ്രൈ റണ്‍ നാളെ സംസ്ഥാനവ്യാപകമായി നടക്കും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്നും പോരായ്മകള്‍ പരിഹരിക്കണം. കൊവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
അതേസമയം, സംസ്ഥാനത്ത് രോഗവ്യാപനത്തിന് കാരണം തദ്ദേശതെരഞ്ഞെടുപ്പാണെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും മന്ത്രി കെകെ ശൈലജ യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലകളിലായി 46 കേന്ദ്രങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ 11 മണിവരെയാണ് ഡ്രൈ റണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നത്.
എപ്പോള്‍ വാകിസന് എത്തിയാലും സംസ്ഥാനം കൊവിഡ് വാക്സിനേഷന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതുവരെ 3,51,457 പേരാണ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,67,084 പേരും സ്വകാര്യമേഖലയില്‍ 1,84,373 പേരുമാണുള്ളത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ എല്ലാ വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശാ വര്‍ക്കര്‍മാര്‍, ഐസിഡിഎസ് അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്.