Top

മുകുള്‍ റോയ്ക്കുള്ള Z -കാറ്റഗറി സുരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയ മുകുള്‍ റോയിക്കുള്ള Z കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. സി ആര്‍ പി എഫ് നല്കിയിരുന്ന സുരക്ഷ സംവിധാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. സുരക്ഷക്കായി നിയോഗിച്ചിരുന്ന സി ആര്‍ പി എഫ് കമാന്‍ഡോകളെ തിരിച്ചുവിളിക്കുന്നതിന് കേന്ദ്രആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി. 67 കാരനായ മുകുള്‍ റോയി കഴിഞ്ഞയാഴ്ച്ചയാണ് ബി ജെ പിയില്‍ നിന്ന് തന്റെ പഴയ പാളയമായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മുരളീധരന് സാധ്യതയേറി; താല്‍പര്യം അറിയിച്ച് […]

17 Jun 2021 2:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുകുള്‍ റോയ്ക്കുള്ള Z -കാറ്റഗറി സുരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍
X

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയ മുകുള്‍ റോയിക്കുള്ള Z കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. സി ആര്‍ പി എഫ് നല്കിയിരുന്ന സുരക്ഷ സംവിധാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. സുരക്ഷക്കായി നിയോഗിച്ചിരുന്ന സി ആര്‍ പി എഫ് കമാന്‍ഡോകളെ തിരിച്ചുവിളിക്കുന്നതിന് കേന്ദ്രആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി. 67 കാരനായ മുകുള്‍ റോയി കഴിഞ്ഞയാഴ്ച്ചയാണ് ബി ജെ പിയില്‍ നിന്ന് തന്റെ പഴയ പാളയമായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയത്.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മുരളീധരന് സാധ്യതയേറി; താല്‍പര്യം അറിയിച്ച് എംപിയും

മുകുള്‍ റോയി 25 ഓളം വരുന്ന ആയുധധാരികളായ സി ആര്‍ പി എഫ് കമ്മാന്‍ഡോകളുടെ സുരക്ഷയോടെയാണ് ബംഗാളില്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ തന്റെ Z-കാറ്റഗറി സുരക്ഷാസംവിധാനം പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുകുള്‍ റോയ് ആവശ്യപ്പെടുകയായിരുന്നു. ഇനി സംസ്ഥാന സര്‍ക്കാര്‍ മുകുള്‍ റോയിക്ക് സംരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. റോയിയുടെ മകന്‍ സുബ്രാംശു റോയിക്കുള്ള സുരക്ഷാകമാന്‍ഡോകളേയും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.

ഇടത് നേതാക്കളുമായി കൂടികാഴ്ച്ചക്കൊരുങ്ങി കെവി തോമസ്; ശനിയാഴ്ച്ച മടക്കം

2017ല്‍ ബി ജെ പിയില്‍ എത്തിച്ചേര്‍ന്നതിന് ശേഷം വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയിലായിരുന്നു റോയ്. ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മുകുള്‍ റോയിക്ക് കേന്ദ്ര സര്‍ക്കാര്‍ Z-കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ബി ജെ പിയ്ക്ക് കനത്ത തിരിച്ചടിയായാണ് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയത്.അതിനിടെ ബി ജെ പിയില്‍ നിന്ന് കൂടുതല്‍ പേര്‍ തൃണമൂലിലേക്ക് മടങ്ങുമെന്ന് സൂചനയുണ്ട്.

Next Story