ഫാസ്റ്റാഗ് നിബന്ധനയില്‍ ഇളവ് വരുത്തി കേന്ദ്രം; ഇളവ് ഫെബ്രുവരി 15 വരെ, കാരണം ഇതാണ്
ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുന്നതില്‍ ഇളവ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരി 15 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നാഷണല്‍ ഹൈവേ ടോള്‍ പ്ലാസകളില്‍ പുതുവര്‍ഷം മുതല്‍ നാല് ചക്ര വാഹനങ്ങള്‍ക്ക് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര ഉപരിതല മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരുന്നു.

ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുന്നതില്‍ ഇളവ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരി 15 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നാഷണല്‍ ഹൈവേ ടോള്‍ പ്ലാസകളില്‍ പുതുവര്‍ഷം മുതല്‍ നാല് ചക്ര വാഹനങ്ങള്‍ക്ക് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര ഉപരിതല മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനാണ് ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.
ടോള്‍ കളക്ഷനുകള്‍ പൂര്‍ണ്ണമായും പണരഹിതമാക്കുന്നതിന്റെ ഭാഗമായാണ് ഫാസ്റ്റാഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി പതിനഞ്ചോടെ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തികമാകും എന്നും അതിനായാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറഞ്ഞു. കണക്കുകള്‍ പ്രകാരം 70 മുതല്‍ 80 ശതമാനം നാല് ചക്ര വാഹനങ്ങള്‍ക്ക് ഇതിനോടകം ഫാസ്റ്റാഗുകള്‍ നല്കി കഴിഞ്ഞു.
ഒരു പ്രീ പെയ്ഡ് സിം കാര്‍ഡ് പോലെയാണ് ഈ സംവിധാനം. ഒരോ പ്രാവശ്യവും ടോള്‍ പ്ലാസകള്‍ വഴി കടന്ന് പോകുമ്പോള്‍ ഫാസ്റ്റാഗില്‍ നിന്നും പണം പിന്‍വലിക്കപ്പെടും. നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഫാസ്റ്റാഗ് നടപ്പാക്കുന്നത്.
നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ 2019 ഒക്ടോബര്‍ മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയിരുന്നു. 2017മുതല്‍ നിരത്തിലിറങ്ങിയിട്ടുള്ള വാഹനങ്ങള്‍ക്കും ഇത് ബാധകമായിരുന്നു. പുതിയ തീരുമാനപ്രകാരം എല്ലാ നാല് ചക്ര വാഹനങ്ങള്‍ക്കും ഫാസ്റ്റാഗ് നല്‍കുന്നതിനൊപ്പം വാഹനത്തിന്റെ ഫിറ്റ്നസ് പുതുക്കലിലും ഫാസ്റ്റാഗ് കൂടിയേ തീരു.
2021 ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സിനും ഫാസ്റ്റാഗ് ആവശ്യമായിവരും. അതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് ഫോമുകളില്‍ ഫാസ്റ്റാഗ് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സംവിധാനവും കൊണ്ടുവരും.
- TAGS:
- Fastag