ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് പട്ടികയില്‍ നിന്ന് മലപ്പുറത്തെ വെട്ടി കേന്ദ്രസര്‍ക്കാര്‍
ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് പട്ടികയില്‍ നിന്ന് മലപ്പുറത്തെ വെട്ടി കേന്ദ്രസര്‍ക്കാര്‍. ഈമാസം ആറിന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റാണ് മുടങ്ങിയത്. അവസാനനിമിഷം ജില്ലയെ ഒഴിവാക്കിയതോടെ വലിയ പ്രതീക്ഷയോടെ നിര്‍മാണം തുടങ്ങിയ പദ്ധതി ഇല്ലാതായി. കൊല്ലത്തും മഞ്ചേരിയിലും ഉള്‍പ്പെടെ സംസ്ഥാനത്ത് രണ്ട് ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റുകളാണ് അനുവദിച്ചിരുന്നത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് അനുവദിച്ച ജില്ലകളുടെ പട്ടികയില്‍ മലപ്പുറത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എളമരം കരീം […]

ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് പട്ടികയില്‍ നിന്ന് മലപ്പുറത്തെ വെട്ടി കേന്ദ്രസര്‍ക്കാര്‍. ഈമാസം ആറിന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റാണ് മുടങ്ങിയത്. അവസാനനിമിഷം ജില്ലയെ ഒഴിവാക്കിയതോടെ വലിയ പ്രതീക്ഷയോടെ നിര്‍മാണം തുടങ്ങിയ പദ്ധതി ഇല്ലാതായി.
കൊല്ലത്തും മഞ്ചേരിയിലും ഉള്‍പ്പെടെ സംസ്ഥാനത്ത് രണ്ട് ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റുകളാണ് അനുവദിച്ചിരുന്നത്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് അനുവദിച്ച ജില്ലകളുടെ പട്ടികയില്‍ മലപ്പുറത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എളമരം കരീം എംപി രംഗത്തെത്തിയിരുന്നു. പ്ലാന്റിന്റെ സിവില്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ നിര്‍മാണച്ചുമതലയുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാക്കാലുള്ള നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അടിത്തറയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ജില്ലയുടെ പേര് ഉള്‍പ്പെടാത്തതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജനസംഖ്യ കൂടുതലുള്ള ജില്ലയില്‍ പ്ലാന്റ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് മലപ്പുറം ജില്ലയെക്കൂടി ഉള്‍പ്പെടുത്തി മുന്‍ഗണനാ പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്ഷവര്ദ്ധന് എഴുതിയ കത്തില്‍ എളമരം കരീം എംപി ആവശ്യപ്പെട്ടു.