
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിവാദ പ്രചാരണങ്ങളെ തള്ളി സിപി ഐഎം കേന്ദ്ര കമ്മിറ്റി. സര്‍ക്കാരിനെതിരെ നടക്കുന്നത് ബിജെപിയുടേയും കേന്ദ്ര ഏജന്‍സികളുടേയും രാഷ്ട്രീയവേട്ടയാണെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.
ഇടത് സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റേയും ബിജെപിയുടെയും നീക്കമാണിത്. ആര്‍എസ്സ്എസ്സിന്റെ തിരക്കഥയനുസരിച്ചാണ് സര്‍ക്കാരിനെതിരെ പ്രചാരണം ശക്തിപ്പെടുന്നതെന്നും സിപി ഐഎം കേന്ദ്രകമ്മിറ്റി അവകാശപ്പെട്ടു. ബിനീഷിന്റെ അറസ്റ്റ് സംബന്ധിച്ചുള്ള നിലപാട് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേരളത്തിലെ വിവാദങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു സമീപനത്തില്‍ പൊളിറ്റ്ബ്യൂറോ മുന്നോട്ടുവെച്ച കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ശനിയാഴ്ച്ച അവസാനിക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായിരുന്നു. കേന്ദ്ര ധാരണകള്‍ കേരളത്തെ ബാധിക്കില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം. സഖ്യത്തില്‍ സിപി ഐഎമ്മിനും കോണ്‍ഗ്രസിനും പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
- TAGS:
- CPIM