
മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പിന്തുണച്ച് പിബി അംഗം എസ് രാമചന്ദ്രന് പിള്ള. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് എസ്ആര്‍പി കുറ്റപ്പെടുത്തി. അന്വേഷണ ഏജന്‍സികളെ കേന്ദ്രം രാഷ്ട്രീയാവശ്യത്തിന് ദുരുപയോഗിക്കുകയാണ്. ഏജന്‍സികള്‍ തന്നെ വിവരം ചോര്‍ത്തി നല്കുന്നു. കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും എസ്ആര്‍പി പറഞ്ഞു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിലും എസ്ആര്‍പി പ്രതികരിച്ചു. ബിനീഷ് തെറ്റ് ചെയ്തെങ്കില്‍ അയാള്‍ ഉത്തരം പറയണം. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. കുറ്റക്കാരെ സിപിഐഎം സംരക്ഷിക്കില്ല. സംസ്ഥാന സെക്രട്ടറിക്കെതിരെ ഒരാരോപണവും ഇല്ലെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു.