Top

‘കേന്ദ്ര ഏജന്‍സികള്‍ മോഡിയുടെ കര്‍സേവകരായി’; എത്തിയത് അട്ടിമറി സമരം പരാജയപ്പെട്ടപ്പോഴെന്ന് എ വിജയരാഘവന്‍

കേന്ദ്ര ഏജന്‍സികള്‍ മോഡിയുടെ കര്‍സേവകരായി മാറിയെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കേരളത്തിലെ മികവാര്‍ന്ന ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയ സമരം പരാജയപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കര്‍സേവകരെ കൊണ്ടുവന്നിരിക്കുകയാണെന്ന് വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ കര്‍സേവകര്‍ കേരളത്തിലെത്തി. ഇ ഡി, സിബിഐ, എന്‍ഐഎ എന്ന പേരില്‍. മോഡിയുടെ കര്‍സേവകരായി ഈ ഏജന്‍സികള്‍ ചുരുങ്ങിയെന്നും എ വിജയരാഘവന്‍ പ്രസ്താവിച്ചു. എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. ടൈറ്റാനിയത്തില്‍ നിന്നും കോടാനുകോടി അടിച്ചുമാറ്റി ഉമ്മന്‍ […]

25 Nov 2020 9:37 AM GMT

‘കേന്ദ്ര ഏജന്‍സികള്‍ മോഡിയുടെ കര്‍സേവകരായി’; എത്തിയത് അട്ടിമറി സമരം പരാജയപ്പെട്ടപ്പോഴെന്ന് എ വിജയരാഘവന്‍
X

കേന്ദ്ര ഏജന്‍സികള്‍ മോഡിയുടെ കര്‍സേവകരായി മാറിയെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കേരളത്തിലെ മികവാര്‍ന്ന ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയ സമരം പരാജയപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കര്‍സേവകരെ കൊണ്ടുവന്നിരിക്കുകയാണെന്ന് വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ കര്‍സേവകര്‍ കേരളത്തിലെത്തി. ഇ ഡി, സിബിഐ, എന്‍ഐഎ എന്ന പേരില്‍. മോഡിയുടെ കര്‍സേവകരായി ഈ ഏജന്‍സികള്‍ ചുരുങ്ങിയെന്നും എ വിജയരാഘവന്‍ പ്രസ്താവിച്ചു. എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.

ടൈറ്റാനിയത്തില്‍ നിന്നും കോടാനുകോടി അടിച്ചുമാറ്റി ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിമാര്‍. സിബിഐ വന്നോ. കേരള സര്‍ക്കാര്‍ പറഞ്ഞിട്ടും വന്നില്ല. കോണ്‍ഗ്രസിന്റെ ഏതോ എംഎല്‍എ ഒരു കത്തയച്ചപ്പോഴേക്കും അവിടെ നിന്ന് പുറപ്പെട്ടു.

എ വിജയരാഘവന്‍

കോണ്‍ഗ്രസും ബിജെപിയും സുഹൃത്തുക്കളാണെന്ന് ഇപ്പോള്‍ വ്യക്തമായി. അസാധ്യമായത് സാധ്യമാക്കുകയാണ് കേരള സര്‍ക്കാര്‍. കേന്ദ്രത്തിന്റെ ഭരണം കുത്തക മുതലാളിമാര്‍ക്ക് വളരാന്‍ വേണ്ടിയുള്ളതാണ്. ബിജെപി സര്‍ക്കാര്‍ നാടിനെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും മുരടിച്ചിരിക്കുകയാണ്. വര്‍ഗീയതയൊഴികെ അവര്‍ ഒന്നും നടപ്പാക്കിയില്ല. ഒഴിവ് കിട്ടുമ്പോള്‍ തങ്ങളുടെ മതത്തില്‍ പെടാത്തവരെല്ലാം ശത്രുക്കള്‍ എന്ന പ്രഖ്യാപനം. രാജ്യം ലോകത്തിന്റെ മുന്നില്‍ നാണം കെട്ട നാടായി ചുരുങ്ങി. അതിന് നേതൃത്വം നല്‍കിയ സര്‍ക്കാരാണ് കേരളത്തിലെ വികസനത്തെ അട്ടിമറിക്കാന്‍ കര്‍സേവകരെ കൊണ്ടുവന്നിരിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

എ വിജയരാഘവന്റെ പ്രതികരണം

“കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് എല്‍ഡിഎഫ് സംഘടിപ്പിച്ച ബഹുജനകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെയും കേന്ദ്ര ഏജന്‍സികളുടെയും ആസൂത്രിത നീക്കത്തിനെതിരെ കേരളജനതയുടെ ശക്തമായ പ്രതിഷേധമാണ് ഇന്നുണ്ടായത്.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നാടിനെ നയിച്ചത്. രാജ്യത്തിന്റെ വളര്‍ച്ച മുരടിച്ചു. എല്ലാമേഖലയിലും വികസനം മുരടിച്ചു. വര്‍ഗീയതയൊഴികെ ഒന്നും അവര്‍ നടപ്പാക്കിയില്ല. മോദി ഭരണത്തിന്‍ കീഴില്‍ ലോകത്തിന്റെ മുന്നില്‍ നാണം കെട്ട നാടായി ഇന്ത്യ മാറി. അതിന് നേതൃത്വം കൊടുത്ത സര്‍ക്കാര്‍, കേരളത്തിലെ മികവാര്‍ന്ന ഭരണത്തെ അട്ടിമറിക്കാന്‍ പുതിയ കര്‍സേവകരെ കൊണ്ടുവന്നിരിക്കുകയാണ്. ഇ.ഡി, സിബിഐ, എന്‍ഐഎ എന്നീ പേരുകളില്‍ കേന്ദ്രത്തിന്റെ കര്‍സേവകര്‍ കേരളത്തിലെത്തി. മോഡിയുടെ കര്‍സേവകരായി ഈ ഏജന്‍സികള്‍ ചുരുങ്ങിയെന്ന് വെളിവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം ഇപ്പോള്‍ സാക്ഷിയാകുന്നത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അന്നത്തെ മന്ത്രിമാര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ കോടാനുകോടി രൂപയുടെ അഴിമതി നടത്തി എന്ന് കേസ് വന്നു. അത് അന്വേഷിക്കാന്‍ സിബിഐ വന്നോ? കേരള സര്‍ക്കാര്‍ പറഞ്ഞിട്ടും വന്നോ? ഇല്ല. എന്നാലിവിടെ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ കത്തയച്ചപ്പോഴേക്കും അവിടുന്ന് പുറപ്പെട്ടു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സൗഹൃദമാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രതിപക്ഷത്തിന്റെയും കേന്ദ്ര ഏജന്‍സികളുടെയും നീക്കത്തെ ചെറുക്കാന്‍ ജനങ്ങള്‍ അണിനിരക്കുമെന്നതിന്റെ പ്രഖ്യാപനമാണ് ഇന്ന് എല്‍ ഡി എഫ് കേരളത്തിലെമ്പാടും സംഘടിപ്പിച്ച കൂട്ടായ്മകളില്‍ എത്തിച്ചേര്‍ന്ന ലക്ഷക്കണക്കിന് നടത്തിയത്. വികസനം മുടക്കുന്നവര്‍ക്കെതിരെ കേരളത്തിലെ ജനത ഇടതുപക്ഷത്തിനും ഈ സര്‍ക്കാരിനുമൊപ്പം ഉണ്ടാവും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അന്വേഷണ പ്രഹസനങ്ങള്‍ കാട്ടിയും അധികാര ദുര്‍വിനിയോഗം നടത്തിയും കേരളത്തെ വിരട്ടാമെന്ന ആഗ്രഹം അവര്‍ മനസില്‍ വച്ചാല്‍ മതി. അങ്ങനെയുള്ള ഭീഷണികള്‍ക്കുമുന്നില്‍ മുട്ടുമടക്കുന്ന നാടല്ല കേരളം എന്ന് മനസ്സിലാക്കിയാല്‍ നല്ലത്. നവോത്ഥാനമുന്നേറ്റങ്ങളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും കര്‍ഷക സമരങ്ങളുടെയും തൊഴിലാളിപ്രക്ഷോഭങ്ങളുടെയും നാടായ കേരളത്തെ തോല്‍പ്പിച്ച് വരുതിയിലാക്കിക്കളയാം എന്നത് വ്യാമോഹം മാത്രമാണ്.

Next Story