Top

ആലാപന്‍ ബന്ദോപാധ്യായക്ക് വീണ്ടും കേന്ദ്രത്തിന്റെ നോട്ടീസ്; വിട്ടുനല്‍കില്ലെന്ന് മമതയുടെ മറുപടി

മുന്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായക്ക് വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. മെയ് 31ന് ഡല്‍ഹിയില്‍ കേന്ദ്ര സര്‍വ്വീസില്‍ പ്രവേശിക്കാനാണ് ആലാപന്‍ ബന്ദോപാധ്യയക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തു നിന്ന് ആലാപന്‍ ബന്ദോപാധ്യയയെ വിട്ടുനല്‍കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതി. തുടര്‍ന്ന് ആലാപന്‍ ചീഫ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയുമാണ് ചെയ്തത്. ഇതിനിടെയാണ് മെയ് 31ന് കേന്ദ്ര നിര്‍ദ്ദേശം ലംഘിക്കപ്പെട്ടതായി കാണിച്ച് കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയത്. ചൊവ്വാഴ്ച […]

1 Jun 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലാപന്‍ ബന്ദോപാധ്യായക്ക് വീണ്ടും കേന്ദ്രത്തിന്റെ നോട്ടീസ്; വിട്ടുനല്‍കില്ലെന്ന് മമതയുടെ മറുപടി
X

മുന്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായക്ക് വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. മെയ് 31ന് ഡല്‍ഹിയില്‍ കേന്ദ്ര സര്‍വ്വീസില്‍ പ്രവേശിക്കാനാണ് ആലാപന്‍ ബന്ദോപാധ്യയക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്.

എന്നാല്‍ സംസ്ഥാനത്തു നിന്ന് ആലാപന്‍ ബന്ദോപാധ്യയയെ വിട്ടുനല്‍കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതി. തുടര്‍ന്ന് ആലാപന്‍ ചീഫ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയുമാണ് ചെയ്തത്. ഇതിനിടെയാണ് മെയ് 31ന് കേന്ദ്ര നിര്‍ദ്ദേശം ലംഘിക്കപ്പെട്ടതായി കാണിച്ച് കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയത്. ചൊവ്വാഴ്ച തന്നെ മറുപടി നല്കാനാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ നിര്‍ദേശം.

യാസ് ചുഴലിക്കാറ്റ് നാശനഷ്ട്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കൊപ്പം ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയും പങ്കെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് മൂന്നുദിവസത്തിനകം മറുപടി നല്‍കണമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ ആലാപന് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരുന്നു. ദുരന്തനിവാരണ പരിപാലന നിയമപ്രകാരം ആലാപന്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് കുറ്റകരമാണെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആലാപനെ കേന്ദ്രസര്‍വവീസിലേക്ക് മാറ്റിയത്.

തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി ഇതിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുകയും ആലാപന്‍ ചീഫ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി ആലാപന്‍ ബന്ദോപാധ്യായ സ്ഥാനമേല്ക്കുകയും ചെയ്തു. അതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആലാപന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്നത്.

Next Story