‘പൂജ്യം’ പ്രശ്നമാകില്ല, മുരളീധരന് പ്രമോഷന് നല്കാന് കേന്ദ്രം; സ്വതന്ത്ര ചുമതല ലഭിച്ചേക്കും
കേന്ദ്ര മന്ത്രിസഭ സമ്പൂര്‍ണ്ണ അഴിച്ചുപണിയിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ഉയര്‍ത്തിയേക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കാന്‍ സാധിക്കാതിരുന്ന സംസ്ഥാനങ്ങളിലെ പ്രതിനിധികളെ തരംതാഴ്ത്തുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി അഭ്യൂയങ്ങള് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ അഴിച്ചുപണി പ്രഖ്യാപനമുണ്ടായത്. പ്രവര്‍ത്തനം മെച്ചപ്പെടുത്താത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ തരംത്താഴ്ത്താനുള്ള തീരുമാനം ഉയര്‍ന്നപ്പോള്‍ അതില്‍ നിന്നും വി മുരളീധരനെ ഒഴിവാക്കണമെന്ന് നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് […]
7 July 2021 4:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്ര മന്ത്രിസഭ സമ്പൂര്‍ണ്ണ അഴിച്ചുപണിയിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ഉയര്‍ത്തിയേക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കാന്‍ സാധിക്കാതിരുന്ന സംസ്ഥാനങ്ങളിലെ പ്രതിനിധികളെ തരംതാഴ്ത്തുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി അഭ്യൂയങ്ങള് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ അഴിച്ചുപണി പ്രഖ്യാപനമുണ്ടായത്.
പ്രവര്‍ത്തനം മെച്ചപ്പെടുത്താത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ തരംത്താഴ്ത്താനുള്ള തീരുമാനം ഉയര്‍ന്നപ്പോള്‍ അതില്‍ നിന്നും വി മുരളീധരനെ ഒഴിവാക്കണമെന്ന് നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് മരളീധരന്റെ സ്ഥാനം ഉറപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ ഉണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി കടുത്ത തിരിച്ചടി ഏറ്റുവാങ്ങിയ ബിജെപിയെ കൈവില്ലെന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം. നിലവില്‍ വിദേശകാര്യ-പാര്‍ലമെന്റി വകുപ്പ് സഹമന്ത്രിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കും എന്നാണ് സൂചന. അതേസമയം മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയുടെ പേര് ആദ്യ ഘട്ടത്തില്‍ കേട്ടിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പേര് പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
അതേസമയം മലയാളി വ്യവസായിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ മന്ത്രിസഭയിലെത്തിയേക്കും. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്മാന് കൂടിയാണ് അദ്ദേഹം. മന്ത്രി സഭാ പുനഃസംഘടനയുടെ ഭാഗമായി 43 പേര് കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. വൈകിട്ട് ആറ് മണിയോടെയാണ് പുതിയ മന്ത്രിമാരുടെ പ്രഖ്യാപനവും സത്യപ്രതിജ്ഞയും നടക്കുക.
പുനഃസംഘടനയില്‍ ശോഭാ കരന്തലജെ, നാരായണ്‍ റാണെ, മീനാക്ഷി ലേഖി, ജ്യോതിരാദിത്യ സിന്ധ്യ, അനുപ്രിയാ പട്ടേല്‍, സോനേവാള്‍, അജയ് ഭട്ട്, സുനിത ദഗ്ഗല്‍, ഭൂപേന്ദര്‍ യാദവ്, ഹീനാ ഗാവിത്, കപില്‍ പാട്ടീല്‍ എന്നിവര്‍ സഭയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ആറുമണിക്ക് ഉണ്ടാകും അതേസമയം, പ്രഖ്യാപനത്തോട് അടുക്കവെ സുപ്രധാന മന്ത്രിപദവികള്‍ വഹിച്ചിരുന്നവര്‍ രാജിവെച്ചു. ആരോഗ്യമന്ത്രി ഹര്ഷവര്ധന്, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ , രാസവസ്തു, രാസവള വകുപ്പ് മന്ത്രി ഡി വി സദാനന്ദ ഗൗഡ, വനിത ശിശു ക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ ചൗദരി, ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബി എന്നിവരുള്‍പ്പടെയാണ് രാജിവെച്ച പ്രമുഖര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവെയ്ക്കുന്നു എന്നാണ് രമേശ് പൊഖ്രിയാലും സന്തോഷ് ഗംഗ്വാറും രാജികത്തില്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര സഹമന്ത്രിമാരായ സഞ്ജയ് ധോത്രെ, രത്തന്‍ലാല്‍ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ബബുല്‍ സുപ്രിയോ, റാവു സാഹേദ് ദാന്‍വേ എന്നിവരാണ് രാജിവെച്ച മറ്റുള്ളവര്‍. കേന്ദ്ര സാമൂഹിക മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത്തിനെ കഴിഞ്ഞദിവസം കര്‍ണ്ണാടക ഗവര്‍ണ്ണറായും നിയമിച്ചിരുന്നു. മന്ത്രിപദവികളിലെ അഴിച്ചുപണികളുടെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കെ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെയും രാജിയുണ്ടാകുമെന്നാണ് സൂചന.