ലക്ഷദ്വീപില്‍ ബീഫ് നിരോധനത്തിന് കേന്ദ്ര നീക്കം; കരട് നിയമം പുറത്തിറക്കി
കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ചുള്ള നിയമത്തിന്റെ കരട് സര്‍ക്കാര്‍ പുറത്തിറക്കി. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപരന്ത്യംവരെ തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമത്തിന്രെ കരടാണ് പുറത്തിറക്കിയത്. ലക്ഷദ്വീപ് മൃഗസംരക്ഷണം നിയമം 2021 എന്ന പേരിലാണ് കരട് തയ്യാറാക്കിയത്. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത് കുറ്റകരമാണെന്ന് ഇതില്‍ പറയുന്നു. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും […]

കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ചുള്ള നിയമത്തിന്റെ കരട് സര്‍ക്കാര്‍ പുറത്തിറക്കി. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപരന്ത്യംവരെ തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമത്തിന്രെ കരടാണ് പുറത്തിറക്കിയത്. ലക്ഷദ്വീപ് മൃഗസംരക്ഷണം നിയമം 2021 എന്ന പേരിലാണ് കരട് തയ്യാറാക്കിയത്.
പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത് കുറ്റകരമാണെന്ന് ഇതില്‍ പറയുന്നു. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും ശുപാര്‍ശ ചെയ്യുന്നു.
ബീഫും ബീഫ് ഉല്പന്നങ്ങളും കൊണ്ടുപോവുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് കരടില്‍ പറയുന്നു. പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ നിയമത്തിന്റെ കരട് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28 നകം ഇമെയില്‍ വഴിയോ തപാലിലോ ആക്ഷേപങ്ങള്‍ അറിയിക്കാം.