Top

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തില്‍നിന്ന് ഐസക്കിനെയും തിലോത്തമനെയും ഒഴിവാക്കി കേന്ദ്രം; എംപിമാരുടെ പേരും വെട്ടി

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തില്‍നിന്ന് കേരളത്തിലെ രണ്ട് മന്ത്രിമാരെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. മന്ത്രിമാരായ തോമസ് ഐസക്കിനെയും പി തിലോത്തമനെയുമാണ് ഒഴിവാക്കിയത്. ആലപ്പുഴയില്‍നിന്നുള്ള എംപിമാരായ എഎം ആരിഫിനെയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ വി മുരളീധരനെയും വിജയ് കുമാര്‍ സിങിനെയുമാണ് കേന്ദ്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, നഗരസഭാധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത-ദേശീയ പാതാ സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവരെ മാത്രമാണ് കേരളം […]

23 Jan 2021 11:31 PM GMT

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തില്‍നിന്ന് ഐസക്കിനെയും തിലോത്തമനെയും ഒഴിവാക്കി കേന്ദ്രം; എംപിമാരുടെ പേരും വെട്ടി
X

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തില്‍നിന്ന് കേരളത്തിലെ രണ്ട് മന്ത്രിമാരെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. മന്ത്രിമാരായ തോമസ് ഐസക്കിനെയും പി തിലോത്തമനെയുമാണ് ഒഴിവാക്കിയത്. ആലപ്പുഴയില്‍നിന്നുള്ള എംപിമാരായ എഎം ആരിഫിനെയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ വി മുരളീധരനെയും വിജയ് കുമാര്‍ സിങിനെയുമാണ് കേന്ദ്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, നഗരസഭാധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത-ദേശീയ പാതാ സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവരെ മാത്രമാണ് കേരളം നല്‍കിയ പട്ടികയില്‍ നിന്നും കേന്ദ്രം അനുവദിച്ചിട്ടുള്ളത്. റോഡ് ഗതാഗത-ദേശീയപാതാ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പരിപാടിയില്‍ നേരിട്ട് പങ്കെടുക്കില്ല. മറിച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ബൈപ്പാസ് നാടിന് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേരളം നല്‍കിയ പട്ടികയില്‍നിന്നും ഒഴിവാക്കിയവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന് മന്ത്രിമാരെയും എംപിമാരെയും ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടികരിക്കുന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു. നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍നിന്നും സംസ്ഥാനത്തിന് കൈമാറിയ കരട് നിര്‍ദ്ദേശത്തിലാണ് ഇവരെ ഒഴിവാക്കിയെന്ന കാര്യം വ്യക്തമാക്കിയത്.

ചടങ്ങില്‍നിന്നും മന്ത്രിമാരെയും എംപിമാരെയും ഒഴിവാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് എഎം ആരിഫ് എംപി പറഞ്ഞു. അങ്ങനെ ചെയ്താല്‍ അതിനെ കേരളം വെല്ലുവിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടോക്കോള്‍ പ്രകാരം സ്ഥലം എംപിയും പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് നടക്കുന്ന ചടങ്ങില്‍നിന്ന് ജില്ലയിലെ എംപിമാരെ ഒഴിവാക്കാന്‍ അനുവദിക്കില്ലെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. ബൈപ്പാസ് നിര്‍മ്മാണത്തിന് വലിയ സംഭാന നല്‍കിയിട്ടുള്ള വ്യക്തിയാണ് കെസി വേണുഗോപാല്‍. തങ്ങളെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പി തിലോത്തമനും അറിയിച്ചു.

Next Story