Top

സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്റെ പരമാവധി വില നിശ്ചയിച്ച് കേന്ദ്രം; ഉയര്‍ന്നവില ഇന്ത്യന്‍ നിര്‍മ്മിത കോവാക്‌സിന്

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ നല്‍കുന്ന കൊവിഡ് വാക്‌സിനുകള്‍ക്ക് പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഷീല്‍ഡിന് 780 രൂപയും കോവാക്‌സിന് 1,410 രൂപയും റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വി വാക്‌സിന് 1,145 രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ നികുതികളും 150 രൂപ സര്‍വ്വീസ് ചാര്‍ജും ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സര്‍വീസ് ചാര്‍ജായി 150 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികളെ സര്‍ക്കാര്‍ നിര്‍ദേശം പിന്തുടരുന്നു എന്ന് നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് […]

8 Jun 2021 11:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്റെ പരമാവധി വില നിശ്ചയിച്ച് കേന്ദ്രം; ഉയര്‍ന്നവില ഇന്ത്യന്‍ നിര്‍മ്മിത കോവാക്‌സിന്
X

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ നല്‍കുന്ന കൊവിഡ് വാക്‌സിനുകള്‍ക്ക് പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഷീല്‍ഡിന് 780 രൂപയും കോവാക്‌സിന് 1,410 രൂപയും റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വി വാക്‌സിന് 1,145 രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്.

എല്ലാ നികുതികളും 150 രൂപ സര്‍വ്വീസ് ചാര്‍ജും ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സര്‍വീസ് ചാര്‍ജായി 150 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

സ്വകാര്യ ആശുപത്രികളെ സര്‍ക്കാര്‍ നിര്‍ദേശം പിന്തുടരുന്നു എന്ന് നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്ര കൂടുതല്‍ തുക ഈടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.

രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രഖ്യാപനം. വാക്‌സിനുകള്‍ കേന്ദ്രം കമ്പനികളില്‍ നിന്നും വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, സ്വകാര്യ ആശുപത്രികള്‍ക്ക് പണംവാങ്ങി വാക്‌സിന്‍ നല്‍കുന്നത് തുടരാമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

Also Read: കൊവിഡില്‍ അനാഥരായ കുട്ടികള്‍: എന്‍ജിഒകളുടെ ശേഖരണത്തിനും നിയമപരമല്ലാത്ത ദത്തെടുക്കലിനും സുപ്രീംകോടതി വിലക്ക്

Next Story