‘ ദളിത്, മുസ്ലിം പീഡനമായിരുന്നു വിഷയം, ഞാന്‍ എതിര്‍ത്തു’; വര്ത്തമാനത്തിന് അനുമതി നിഷേധിച്ചതിനെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ്
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത് നായികയായെത്തിയ വര്‍ത്തമാനം സിനിമയില്‍ രാജ്യവിരുദ്ധ പ്രമേയമെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേപ് വി സന്ദീപ് കുമാര്‍. ജെഎന്‍യു സമരത്തിലെ ദളിത് മുസ്ലിം പീഡനമായിരുന്നു സിനിമയുടെ വിഷയമെന്ന് വി സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു. ബിജെപിയുടെ എസ് സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് സന്ദീപ് കുമാര്‍. ‘ ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെഎന്‍യു സമരത്തിലെ ദളിത്, […]

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത് നായികയായെത്തിയ വര്‍ത്തമാനം സിനിമയില്‍ രാജ്യവിരുദ്ധ പ്രമേയമെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേപ് വി സന്ദീപ് കുമാര്‍. ജെഎന്‍യു സമരത്തിലെ ദളിത് മുസ്ലിം പീഡനമായിരുന്നു സിനിമയുടെ വിഷയമെന്ന് വി സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു. ബിജെപിയുടെ എസ് സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് സന്ദീപ് കുമാര്‍.
‘ ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെഎന്‍യു സമരത്തിലെ ദളിത്, മുസ്ലിം പീഡനമായിരുന്നു വിഷയം. ഞാന്‍ അതിനെ എതിര്‍ത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന് ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം,’ സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു.
അതേസമയം മതസ്പര്‍ധ ഉണ്ടാക്കുന്ന സിനിമയല്ല വര്ത്തമാമെന്നാണ് സിനമയുടെ തിരക്കഥാകൃത്ത് ആര്യാടന് ഷൗക്കത്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്.് വര്‍ത്തമാന കാലത്തെ കോര്‍ത്തിണക്കി കൊണ്ടുള്ള സിനിമയാണ് ‘ ‘വര്‍ത്തമാന’മെന്നു ആര്യാടന് ഷൗക്കത്ത് പറയുന്നു.
കേരളത്തില്‍ നിന്നും വിദ്യാഭ്യാസത്തിനു വേണ്ടി കാശ്മീരിലേക്ക് പോകുന്ന ഒരു വിദ്യാര്‍ഥിയ്ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. കാശ്മീരുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഒന്നും തന്നെ സിനിമയില്‍ ഇല്ല. സിനിമയില്‍ ഉത്തരാഖണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനാല്‍ എന്തുകൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നു വ്യക്തമാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പും ലഭിച്ചിട്ടില്ല. അതിനു ശേഷമായിരിക്കും കൂടുതല്‍ പ്രതികരിക്കുക. വര്‍ത്തമാന കാലത്ത് ചര്‍ച്ചചെയ്യേണ്ട ഒരു സിനിമയാണ് ഇത് . അതിനാല്‍ പ്രേക്ഷകര്‍ കാണേണ്ട സിനിമ തന്നെയാണ്. അതുകൊണ്ടു തന്നെ സിനിമയില്‍ നിന്നും ഒന്നും അടര്‍ത്തി മാറ്റേണ്ടതില്ലെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
നിലവില്‍ കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. പാര്‍വ്വതി തിരുവോത്താണ് ‘വര്‍ത്തമാനത്തിലെ’ കേന്ദ്ര കഥാപാത്രം. സിദ്ധാര്‍ത്ഥ് ശിവയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് . റോഷന് മാത്യൂ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബിജിപാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. അളഗപ്പന് നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആര്യാടന് നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍