Top

'അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ ഞാന്‍ പൊളിക്കും'; സുഷിന്‍ ശ്യാം

കുറിപ്പിലെയും മിന്നല്‍ മുരളിയിലെയും പാട്ടുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് സന്തോഷമുണ്ട്

8 Nov 2021 3:01 PM GMT
ഫിൽമി റിപ്പോർട്ടർ

അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ ഞാന്‍ പൊളിക്കും; സുഷിന്‍ ശ്യാം
X

അവസരങ്ങള്‍ കിട്ടുന്നത് കൂടുതലും ഡാര്‍ക്ക് മെലഡിക്കാണെന്നും അവസരങ്ങള്‍ കിട്ടിയാല്‍ എല്ലാത്തരം ട്രാക്കുകളും ചെയ്യുമെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. സോഫ്റ്റ് ടച്ചുള്ള പാട്ടുകളാണ് തനിക്ക് കിട്ടുന്നത്. അത് പ്രണയമാണെങ്കിലും അത്തരത്തിലുള്ള ട്രാക്കാണ് കിട്ടുന്നതെന്ന് സുഷിന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. കുറിപ്പിലെയും മിന്നല്‍ മുരളിയിലെയും പാട്ടുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും സുഷിന്‍ കൂട്ടിച്ചേര്‍ത്തു.

സുഷിന്‍ ശ്യാമിന്റെ വാക്കുകള്‍;

'കുറുപ്പിലെ 'പകലിരവുകള്‍' എന്ന ഗാനം പുതിയ മെലഡിയല്ല. പഴയ കാലം ഓര്‍മ്മ വരുന്ന തരത്തിലുള്ള ഒരു പാട്ടാണ്. കുറെയെ പഴയ പാട്ടുകള്‍ കേട്ടിട്ടാണ് പകലിരവുകള്‍ എന്ന പാട്ടുണ്ടാകുന്നത്.

സോഫ്റ്റ് ടച്ചുള്ള സാഹചര്യങ്ങളാണ് എനിക്ക് കിട്ടുന്നത്. പൊളിക്കാന്‍ പറ്റുന്ന അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ ഞാന്‍ പൊളിക്കും. മിന്നല്‍ മുരളിയിലെ പാട്ട് ഒരു സോഫ്റ്റ് പാട്ടല്ല. ഒരു സ്റ്റൈലിഷ് ജോര്‍ണറിലാണ് ആ പാട്ട് പോകുന്നത്. അവസരം ലഭിച്ചാല്‍ ചെയ്യും. കൂടുതലും കിട്ടിക്കൊണ്ടുന്നിരുന്നത് ഡാര്‍ക്ക് മെലഡിയാണ്. പ്രണയമാണങ്കിലും അത്തരത്തിലുള്ള ട്രാക്കാണ് ചെയ്തുകൊണ്ടിരുന്നത്.

'കുറുപ്പി'ലെയും 'മിന്നല്‍ മുരളി'യിലെയും ഗാനങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ സന്തോഷമുണ്ട്. നേത്തെ ജോലി ചെയ്ത സിനിമകളാണ് ഇതൊക്കെ. കുറിപ്പിന് വേണ്ടി വര്‍ക്ക് ചെയ്തിട്ടുള്ളത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 'ഭീഷ്മപര്‍വം', 'എന്നിട്ടവസാനം' എന്നീ സിനിമകളാണ് ഇനി വരാനിരിക്കുന്നത്'.

Next Story